സര്‍ക്കാര്‍ പറയുന്നത് കേള്‍ക്കാനാകില്ലെന്ന് മാനേജ്മെന്റ്

വീണ്ടും ഇടഞ്ഞ് മാനേജ്മെന്റ്; സര്‍ക്കാര്‍ പറയുന്ന ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് അസോസിയേഷന്‍

aparna| Last Modified ചൊവ്വ, 6 മാര്‍ച്ച് 2018 (10:24 IST)
കേരളത്തിലെ സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ക്ക് മുഖ്യമന്ത്രി പ്രഖ്യാപിച്ച മിനിമം ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍. മിനിമം വേതനമായി സര്‍ക്കാര്‍ നിശ്ചയിച്ചത് 20,000 രൂപയാണ്. എന്നാല്‍, ഇത് നല്‍കാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചത്. ഇതു സംബന്ധിച്ച് നിയമനടപടികളിലേക്ക് നീങ്ങിയിരിക്കുകയാണ് മാനേജ്മെന്റ്.

ശമ്പള വർദ്ധനവ് നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കേരളത്തിലെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍ ഇന്ന് മുതല്‍ നടത്താനിരുന്ന സമരം പിന്‍‌വലിച്ചു. മുഖ്യമന്ത്രി​ പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവിലാണ് യു എന്‍ ഐ സമരം അവസാനിപ്പിച്ചത്.

നഴ്‌സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചാല്‍ ആനുപാതികമായി രോഗികളുടെ ചികിത്സയ്ക്ക് ഈടാക്കുന്ന തുകയും വര്‍ധിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് മാനേജ്‌മെന്റ് വീണ്ടും നിയമനടപടിക്ക് ഒരുങ്ങുന്നത്.

ശമ്പള വർദ്ധനവ് ഈ മാസം നടപ്പാക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചതെന്ന് യുഎൻഎ പ്രതികരിച്ചു. ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് ഈ മാസം 31നുള്ളില്‍ പുറത്തിറങ്ങുമെന്നാണ് മുഖ്യമന്ത്രി നഴ്‌സുമാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :