തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള അംഗീകാരമെന്ന് അമിത് ഷാ; ഇറ്റലിയിലും തെരഞ്ഞെടുപ്പെന്ന് രാഹുല്‍ ഗാന്ധിക്ക് ഷായുടെ വക പരിഹാസം

രാഹുല്‍ ഗാന്ധി, അമിത് ഷാ, നരേന്ദ്ര മോദി, ബി ജെ പി, ത്രിപുര, മണിക് സര്‍ക്കാര്‍, Rahul Gandhi, Amit Shah, Narendra Modi, BJP, Tripura
ന്യൂഡല്‍ഹി| BIJU| Last Modified ശനി, 3 മാര്‍ച്ച് 2018 (20:40 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള അംഗീകാരമാണ് മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. കേന്ദ്രസര്‍ക്കാരിന് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ഈ വലിയ വിജയത്തിനായി പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു - അമിത് ഷാ പറഞ്ഞു.

മുത്തശ്ശിക്കൊപ്പം ഹോളി ആഘോഷിക്കാനായി ഇറ്റലിക്ക് പോയ രാഹുല്‍ ഗാന്ധിയെ പരിഹസിക്കാനും അമിത് ഷാ മറന്നില്ല. ഇറ്റലിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെന്നാണ് ഷാ പരിഹസിച്ചത്.

“എനിക്ക് ലഭിച്ച ഒരു വാട്സാപ് സന്ദേശത്തില്‍ പറയുന്നത് ഇറ്റലിയില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെന്നാണ്. സത്യമാണോയെന്ന് അറിയില്ല...” എന്നാണ് വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ പരിഹസിച്ചത്.

തന്‍റെ 93കാരിയായ മുത്തശ്ശിക്കൊപ്പം ഹോളി ആഘോഷിക്കാനായി ഇറ്റലിക്ക് പോകുന്നതായി വ്യാഴാഴ്ചയാണ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. എല്ലാവര്‍ക്കും ഹോളിയും ഒരു നല്ല വാരാന്ത്യവും രാഹുല്‍ ആശംസിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് ഇത് അത്ര നല്ല വാരാന്ത്യമല്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് നടന്ന മൂന്ന് സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞെന്നാണ് അമിത് ഷാ പ്രതികരിച്ചത്.

ത്രിപുരയിലെ തെരഞ്ഞെടുപ്പ് പരാജയത്തോടെ Left is not right for any part of India എന്ന് തെളിഞ്ഞതായും അമിത് ഷാ പറഞ്ഞു. ഈ വിജയത്തിന്‍റെ ആവേശം ഉള്‍ക്കൊണ്ട് കര്‍ണാടകയിലേക്ക് മാര്‍ച്ച് ചെയ്യാനും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു.

“ഒഡിഷയിലും ബംഗാളിലും കേരളത്തിലും സര്‍ക്കാര്‍ രൂപീകരിക്കാതെ നമ്മുടെ പാര്‍ട്ടിയുടെ സുവര്‍ണകാലം തുടങ്ങുകയില്ല” - എന്നും പ്രവര്‍ത്തകരോട് അമിത് ഷാ പ്രതികരിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :