ഇത് യുഗപ്പിറവി; അക്രമരാഷ്ട്രീയത്തിന് മേല്‍ ജനാധിപത്യത്തിന്‍റെ വിജയം: മോദി

നരേന്ദ്രമോദി, തെരഞ്ഞെടുപ്പ്, ത്രിപുര, മണിക് സര്‍ക്കാര്‍, അമിത് ഷാ, Narendra Modi, Election, Tripura, Manik Sarkar, Amit Shah
ന്യൂഡല്‍ഹി| BIJU| Last Modified ശനി, 3 മാര്‍ച്ച് 2018 (19:17 IST)
സി പി എം ത്രിപുരയില്‍ സൃഷ്ടിച്ച ഭയത്തിന് മേല്‍ സമാധാനം വിജയം നേടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് യുഗപ്പിറവിയാണെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ചരിത്രപരവും തത്വശാസ്ത്രപരവുമായ വിജയമാണിത്. അക്രമത്തിനും ഭീഷണിക്കുമെല്ലാം മേല്‍ ജനാധിപത്യം നേടിയ വിജയം. ത്രിപുരയില്‍ ഭരണകൂടം സൃഷ്ടിച്ച ഭയത്തെ സമാധാനവും അഹിംസയും കീഴ്പ്പെടുത്തിയിരിക്കുന്നു. സംസ്ഥാനം അര്‍ഹിക്കുന്ന തരത്തില്‍ മഹത്തായ ഭരണം കാഴ്ചവയ്ക്കും - മോദി ട്വീറ്റ് ചെയ്തു.

ബി ജെ പിയുടെ വികസനാത്മകവും ക്രിയാത്മകവുമായ നയങ്ങള്‍ക്കുള്ള അംഗീകാരമായി മൂന്ന് സംസ്ഥാനങ്ങളിലെ മികച്ച പ്രകടനത്തെ കാണുന്നു. സദ്‌ഭരണം ഉറപ്പുവരുത്തുന്ന പാര്‍ട്ടി അജണ്ടയാണ് ബി ജെ പി മുന്നോട്ടുവച്ചത്. കേന്ദ്രസര്‍ക്കാര്‍ പ്രാധാന്യം നല്‍കിയത് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കാണെന്നതും ഈ വിജയത്തിന് കാരണമായി - നരേന്ദ്രമോദി വിലയിരുത്തുന്നു.

ത്രിപുരയുടെ സമൂലമായ മാറ്റം ബി ജെ പി ഉറപ്പുനല്‍കുകയാണ്. ത്രിപുരയിലെ എന്‍റെ സഹോദരങ്ങള്‍ സമാനതകളില്ലാത്ത കാര്യമാണ് ചെയ്തത്. ഇതിന് നന്ദി പറയാന്‍ വാക്കുകളില്ല - മോദി പറയുന്നു.

ഭിന്നിപ്പിന്‍റെയും നിഷേധാത്മകതയുടെയും രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞാണ് സംസ്ഥാനങ്ങള്‍ ബി ജെ പിയെ ഉള്‍ക്കൊണ്ടത്. ത്രിപുരയിലെയും നാഗാലാന്‍ഡിലെയും മേഘാലയയിലെയും ജനങ്ങള്‍ ഇതാ ശബ്ദിച്ചിരിക്കുന്നു. ജനങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള പ്രയത്നവുമായി മുന്നോട്ടുപോകും - മോദി വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :