കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികൾക്കും ബാധകമാണോ ?; മുഖ്യമന്ത്രിക്കെതിരെ കാനം രംഗത്ത്

കോട്ടയം, തിങ്കള്‍, 5 മാര്‍ച്ച് 2018 (14:27 IST)

 Kanam rajendran , CPI , pinarayi vijayan , Cpm , സിപിഐ , കാനം രാജേന്ദ്രൻ , എഐവൈഎഫ് , കൊടി , പിണറായി വിജയന്‍

കൊടി നാട്ടിയുള്ള സമരം അനാവശ്യമാണെന്നും കണ്ണിൽ കാണുന്നിടത്തൊക്കെ കൊണ്ടുപോയി നാട്ടാനുള്ളതല്ല പാർട്ടിയുടെ കൊടിയെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്‌താവനയ്‌ക്ക് മറുപടിയുമായി സംസ്ഥാന സെക്രട്ടറി രംഗത്ത്.

കൊടി കുത്തരുതെന്ന നിലപാട് എല്ലാ കൊടികൾക്കും ബാധകമാണെങ്കിൽ സിപിഐ അത് അംഗീകരിക്കും. എഐവൈഎഫ് കൊടി കുത്തിയതു കൊണ്ടാണ് പ്രവാസി ആത്മഹത്യ ചെയ്തതെങ്കിൽ കേസെടുക്കാം. കൊടി കുത്തുന്നതല്ല കുറയ്ക്കേണ്ടത്. ആത്മഹത്യകൾ എങ്ങനെ കുറയ്ക്കാമെന്നാണ് ആലോചിക്കേണ്ടതെന്നും കാനം പറഞ്ഞു.

കൊടികുത്തിയതു മൂലമാണ് സുഗതൻ ആത്മഹത്യ ചെയ്തതെങ്കിൽ നടപടി സ്വീകരിക്കാവുന്നതാണ്. ഇപ്പോൾ എഐവൈഎഫ് പ്രവർത്തകർക്കെതിരെ ഉയർന്നിരിക്കുന്നത് വെറും ആരോപണം മാത്രമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികളെ നിയമപരമായി നേരിടുമെന്നും കാനം വ്യക്തമാക്കി.

പുനലൂരിൽ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായ എ ഐ വൈ എഫിനെ തള്ളി മുഖ്യമന്ത്രി നിയമസഭയില്‍ പ്രസ്‌താവന നടത്തിയതാണ് കാനത്തെ ചൊടിപ്പിച്ചത്.

സുഗതൻ ആത്മഹത്യ ചെയ്തത് എ ഐ വൈ എഫ് കൊടിനാട്ടി പണി തടസ്സപ്പെടുത്തിയതിനാലാണ്. ഈ സംഭവം ദൗർഭാഗ്യകരമാണ്. കൊടി നാട്ടിയുള്ള സമരം അനാവശ്യമാണ്. കണ്ണിൽ കാണുന്നിടത്തൊക്കെ കൊണ്ടുപോയി നാട്ടാനുള്ളതല്ല പാർട്ടിയുടെ കൊടി. എല്ലാവരും എതിര്‍ത്തിട്ടും ഇപ്പോഴും നോക്കുകൂലി വ്യവസ്ഥ നിലവിലുണ്ട്. കൊടി നാട്ടുന്ന സംഭവത്തിൽ ഏത് പാർട്ടിയായാലും അംഗീകരിക്കാൻ കഴിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അവിഹിതബന്ധം ഭര്‍ത്താവ് അറിയാതിരിക്കാന്‍ അമ്മയും കാമുകനും ചേര്‍ന്ന് നാലുവയസുകാരനെ ക്രൂരമായി കൊലപ്പെടുത്തി

അവിഹിതബന്ധം ഭര്‍ത്താവിനോട് പറയുമെന്ന ഭയത്തില്‍ നാലുവയസുകാരനെ അമ്മയും കാമുകനും ചേര്‍ന്ന് ...

news

മദ്യത്തിന് അടിമയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു; നിര്‍ദേശം നല്‍കിയ മന്ത്രവാദിയും അറസ്‌റ്റില്‍

മദ്യപാനിയായ ഭര്‍ത്താവിനെ ഭാര്യ വിഷം നല്‍കി കൊന്നു. ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തിലെ ...

news

ബാർ കോഴക്കേസ്; മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് റിപ്പോർട്ട്

ബാർ കോഴക്കേസിൽ കേരള കോൺ‌ഗ്രസ് എം ചെയർമാൻ കെ എം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലൻസ് ...

news

കണ്ണിൽ കാണുന്നിടത്ത് ഒന്നും കൊണ്ടുപോയി നാട്ടാനുള്ളതല്ല പാർട്ടി കൊടി, ഏതുപാർട്ടിയായാലും ഇതു നല്ലതിനല്ല: മുഖ്യമന്ത്രി

പുനലൂരിൽ പ്രവാസി വ്യവസായി സുഗതൻ ആത്മഹത്യ ചെയ്ത സംഭവത്തിന് കാരണമായ എ ഐ വൈ എഫിനെ തള്ളി ...

Widgets Magazine