നടിയെ ആക്രമിച്ച കേസ്; പ്രതിക്ക് അവകാശപ്പെട്ട രേഖകള്‍ ലഭിച്ചില്ല, വിചാരണ തുടങ്ങരുതെന്ന് ദിലീപ്

ദിലീപിന്റെ കളി കാണാനിരിക്കുന്നതേ ഉള്ളു

അപര്‍ണ| Last Modified ഞായര്‍, 11 മാര്‍ച്ച് 2018 (15:01 IST)
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് നടന്‍ ദിലീപ്. കേസിലെ പ്രതിയെന്ന നിലയില്‍ അവകാശപ്പെട്ട രേഖകള്‍ ലഭിക്കാത്ത പക്ഷം വിചാരണ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ 14നു വിചാരണ ആരംഭിക്കാനിക്കെയാണ് ഹൈക്കോടതിയിൽ ദിലീപിന്റെ ഹർജി. പ്രതിയെന്ന നിലയിലുള്ള അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.

നേരെത്ത നടി ആക്രമിക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ തീരുമാനമാകുന്നത് വരെ വിചാരണ നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്നാണ് ദിലീപിന്റെ ആവശ്യം. ഇരുഹര്‍ജികളും നാളെ ഹൈക്കോടതി പരിഗണിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :