ആണുങ്ങള്‍ക്കില്ലാത്ത ഗര്‍ഭപാത്രം എനിക്കെന്തിനാണെന്ന് പറയുന്ന സ്ത്രീകളോട് ഒന്നും പറയാനില്ല: രഞ്ജിത് ശങ്കര്‍

ഞായര്‍, 11 മാര്‍ച്ച് 2018 (12:16 IST)

ഇന്നത്തെ സ്ത്രീകള്‍ പറയുന്ന ഫെമിനിസം എന്താണെന്നു മനസ്സിലാകുന്നില്ലെന്ന് സംവിധായകന്‍ രഞ്ജിത് ശങ്കര്‍. ഇന്നത്തെ ചില സ്ത്രീകള്‍ പറയുന്ന ഫെമിനിസം എന്താണെന്ന് കൃത്യമായി മനസ്സിലാകുന്നില്ലെന്ന് രഞ്ജിത് കൗമുദി ഫ്‌ളാഷ് മൂവിസിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. 
 
ആണുങ്ങള്‍ക്കില്ലാത്ത ഗര്‍ഭപാത്രം എനിയ്‌ക്കെന്തിനാണ് എന്നൊക്കെ ചോദിക്കുന്ന സ്ത്രീകളോട് എന്താണ് പറയേണ്ടത്. എന്ത് പറഞ്ഞാലും ചെയ്താലും അവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങള്‍ കാണുമായിരിക്കും പക്ഷേ അത്തരം ഫെമിനിസ്റ്റ് ചിന്തകളോട് എനിക്ക് യോജിക്കാന്‍ കഴിയില്ലെന്ന് സംവിധായകന്‍ പറയുന്നു. 
 
‘എന്റെ സിനിമകളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നത് എന്റെ അമ്മയെയും സഹോദരിയെയും ഭാര്യയെയും മകളെയും പോലുള്ള സ്ത്രീകളെയാണ്. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുന്ന ഒരാളാണ് ഞാന്‍. എന്റെ അമ്മയും മകളും ഭാര്യയും സഹോദരിയുമാണ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട സ്ത്രീകള്‍‘ - രഞ്ജിത് പറയുന്നു.
 
നായകനാകുന്ന ‘ഞാന്‍ മേരിക്കുട്ടി’ എന്ന ചിത്രമാണ് രഞ്ജിത്തിന്റെ അടുത്ത പടം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

പരോള്‍ കണ്ടാല്‍ മമ്മൂട്ടിയോടു‌ള്ള ഇഷ്ട്ം കൂടും, കാരണമിതാണ്- സംവിധായകന്‍ പറയുന്നു

ജയില്‍ പശ്ചാത്തലമായി വന്ന ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. ...

news

അച്ഛനെ എടാ എന്ന് വിളിക്കുന്നവര്‍ മമ്മൂട്ടിയേയും മമ്മൂട്ടിയെന്ന് തന്നെ വിളിക്കും- പാര്‍വതിയോടുള്ള കലിപ്പടങ്ങാതെ ഫാന്‍സ്

മമ്മൂട്ടി ആരാധകര്‍ക്ക് പാര്‍വതിയോടുള്ള കലിപ്പ് അടങ്ങുന്നില്ല. കസബയിലെ രാജന്‍‌സക്കറിയയെ ...

news

ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ പേരും ഈ സിനിമ കാണില്ല!

ഒരു സിനിമ വരുന്നുണ്ട്. ‘100 ഇയേഴ്സ്’ എന്നാണ് പേര്. സ്പൈ കിഡ്, സിന്‍ സിറ്റി തുടങ്ങിയ ...

news

കാത്തിരുന്ന് കാത്തിരുന്ന് മായാനദിയിലെ ഗാനമെത്തി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനത്തിന്റെ ...

Widgets Magazine