മമ്മൂട്ടിയില്‍ നിന്നും ‘മമ്മൂട്ടി സര്‍’ലേക്ക്! - വേറെ വഴിയില്ലാതെ പാര്‍വതി

ഇത് ആദ്യമേ അങ്ങ് ചെയ്താല്‍ പോരായിരുന്നോ എന്ന് സോഷ്യല്‍ മീഡിയ

അപര്‍ണ| Last Modified ഞായര്‍, 11 മാര്‍ച്ച് 2018 (13:35 IST)
മൈ സ്‌റ്റോറിയുടെ ട്രെയിലര്‍ പുറത്തുവിട്ടത് മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ പോസ്റ്റ് ഷെയര്‍ ചെയ്ത നടി പാര്‍വതിയെ ആരാധകര്‍ പൊങ്കാലയിട്ടിരുന്നു. മമ്മൂട്ടിയെ പേരെടുത്തു വിളിച്ചു നന്ദി പറഞ്ഞു എന്നു പറഞ്ഞായിരുന്നു നടിക്കെതിരെ ഫാന്‍സ് വെട്ടുകിളികള്‍ രംഗത്തെത്തിയത്.

ഒടുവില്‍ പോസ്റ്റില്‍ മമ്മൂട്ടി സര്‍ എന്നു പാര്‍വ്വതി തിരുത്തിയെഴുതി. ‘ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്ലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി’ എന്നാണ് പാര്‍വതി പേജില്‍ ആദ്യം കുറിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ എന്ന അഭിനേതാവിനെയും അതിലുപരി തന്നേക്കാള്‍ പ്രായമുള്ള ഒരാളെയും പേരെടുത്ത് വിളിച്ച പാര്‍വതിയുടെ നിലപാടാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :