അച്ഛനെ എടാ എന്ന് വിളിക്കുന്നവര്‍ മമ്മൂട്ടിയേയും മമ്മൂട്ടിയെന്ന് തന്നെ വിളിക്കും- പാര്‍വതിയോടുള്ള കലിപ്പടങ്ങാതെ ഫാന്‍സ്

ഞായര്‍, 11 മാര്‍ച്ച് 2018 (10:32 IST)

Widgets Magazine

മമ്മൂട്ടി ആരാധകര്‍ക്ക് പാര്‍വതിയോടുള്ള കലിപ്പ് അടങ്ങുന്നില്ല. കസബയിലെ രാജന്‍‌സക്കറിയയെ വിമര്‍ശിച്ചത് മുതല്‍ തുടങ്ങിയതാണ് പാര്‍വതിയോടുള്ള എതിര്‍പ്പ്. കസബയെ വിമര്‍ശിച്ചപ്പോള്‍ മമ്മൂട്ടി ഫാന്‍സ് മാത്രമായിരുന്നു പൊങ്കാല ഇട്ടത്. എന്നാല്‍, ഇപ്പോള്‍ മോഹന്‍ലാല്‍ ഫാന്‍സും പാര്‍വതിക്കെതിരെ തിരഞ്ഞിരിക്കുകയാണ്. 
 
പാര്‍വതി ഇപ്പോള്‍ മമ്മൂട്ടിയെ പേരെടുത്ത് വിളിച്ചെന്നാണ് പാര്‍വ്വതിക്കു നേരെയുള്ള ആരോപണം. നേരത്തെ മൈ സ്റ്റോറി ട്രെയ്‌ലര്‍ മമ്മൂട്ടി ഷെയര്‍ ചെയ്തിരുന്നു. മമ്മൂട്ടിയുടെ ഈ പോസ്റ്റ് പാര്‍വതി സ്വന്തം പേജില്‍ ഷെയര്‍ ചെയ്തിരുന്നു. ‘ഞങ്ങളുടെ ചിത്രം മൈ സ്റ്റോറിയുടെ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്ത മമ്മൂട്ടിക്ക് നന്ദി’ എന്നാണ് പാര്‍വതി പേജില്‍ കുറിച്ചത്. 
 
ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. മമ്മൂട്ടിയെ എന്ന അഭിനേതാവിനെയും അതിലുപരി തന്നേക്കാള്‍ പ്രായമുള്ള ഒരാളെയും പേരെടുത്ത് വിളിച്ച പാര്‍വതിയുടെ നിലപാടാണ് ആരാധകരെ ചൊടിപ്പിച്ചിരിക്കുന്നത്. മോഹന്‍ലാലിനെ ഏട്ടന്‍‌ന്നും മമ്മൂട്ടിയെ മമ്മൂക്ക എന്നും വിളിക്കുന്ന മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ മമ്മൂട്ടിയെ പാര്‍വതി പേരെടുത്ത് വിളിച്ചത് ആരാധകര്‍ക്ക് പിടിച്ചിട്ടില്ല.
 
ഫാന്‍സുകാര്‍ പൊങ്കാലയുമായി എത്തിയതോടെ പോസ്റ്റ് തിരുത്തി മമ്മൂട്ടി സര്‍ എന്നാക്കിയിരിക്കുകയാണ് പാര്‍വതി. എന്ന് നിന്റെ മൊയ്തീന്’ ശേഷം പൃഥ്വിരാജും പാര്‍വതിയും ഒന്നിക്കുന്ന ചിത്രമാണ് ‘മൈ സ്റ്റോറി’. നവാഗതയായ റോഷ്ണി ദിനകറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.  Widgets Magazine
Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
മോഹന്‍ലാല്‍ പാര്‍വതി സിനിമ മമ്മൂട്ടി മൈ സ്റ്റോറി Mohanlal Parvathy Cinema Mammootty My Story

Widgets Magazine

സിനിമ

news

ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ പേരും ഈ സിനിമ കാണില്ല!

ഒരു സിനിമ വരുന്നുണ്ട്. ‘100 ഇയേഴ്സ്’ എന്നാണ് പേര്. സ്പൈ കിഡ്, സിന്‍ സിറ്റി തുടങ്ങിയ ...

news

കാത്തിരുന്ന് കാത്തിരുന്ന് മായാനദിയിലെ ഗാനമെത്തി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനത്തിന്റെ ...

news

പാര്‍വതി അങ്ങനെ പറഞ്ഞിട്ടും മമ്മൂട്ടി എന്തിനാണ് ‘മൈ സ്റ്റോറി’ ട്രെയിലര്‍ പുറത്തിറക്കിയത്?

അത് വലിയൊരു അത്ഭുതമായിരുന്നു. മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ആരും ...

news

ജയനാകാൻ ടൊവിനോ തോമസ്?

മലയാള സിനിമാ ആസ്വാദകർക്ക് ഒരു പുത്തൻ സ്റ്റൈൽ പരിചയപ്പെടുത്തിയ നടനാണ് ജയൻ. കെട്ടിലും ...

Widgets Magazine