ഈ കോലാഹലങ്ങള്‍ മതിയാക്കി, എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ് ഇനി ഉള്ളത്: പാര്‍വതി പറയുന്നു

ഞായര്‍, 11 മാര്‍ച്ച് 2018 (12:50 IST)

തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞതിന്റെ പേരില്‍ ഏറ്റവും അധികം സൈബര്‍ ആക്രമണം ഏറ്റുവാങ്ങേണ്ടി വന്ന നടിയാണ് പാര്‍വതി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ പരസ്യത്തില്‍ പാര്‍വതി തന്റെ അഭിപ്രായങ്ങളും ആശയങ്ങളും തുറന്നു പറഞ്ഞിരുന്നു. 
 
ഞാന്‍ ഒരുപാട് സ്നേഹവും കരുതലുമൊക്കെ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ്. അത് തിരിച്ചും നല്‍കുന്നുണ്ട്. എന്റെ ഇപ്പോഴത്തെ അവസ്ഥയെ ഒറ്റവാക്കില്‍ പറയണമെങ്കില്‍ പരുക്കന്‍ എന്ന് പറയേണ്ടി വരും. വികാരപരമായ എന്തിനേയും ബലാത്സഗത്തേയും അധിക്ഷേപങ്ങളേയും എന്നെ തന്നെ കുറ്റപ്പെടുത്തണമെന്ന് ചിന്തിച്ചിരുന്ന ഒരാളാ‌യിരുന്നു ഞാന്‍.  
 
പക്ഷേ പിന്നീടാണ് മനസ്സിലായത് ഇതൊന്നും അനുഭവിക്കാത്ത, നേരിടേണ്ടി വന്നിട്ടില്ലാത്ത അനവധി ആള്‍കള്‍ ഉണ്ടെന്ന്. കുറ്റം ചെയ്തവന്റെ തെറ്റ് പൊറുത്ത്, നമ്മള്‍ ചൂഷണം ചെയ്യപ്പെടുമ്പോള്‍ ഒരു സംശയത്തിന്റെ മറവില്‍, ആനൂകൂല്യത്തില്‍ അവരെ വെറുതെ വിടുന്നതെവിടെ നിന്ന് ലഭിച്ച ആശയമാണെന്ന് ഞാന്‍ അന്വേഷിച്ചിട്ടുണ്ട്, ചിന്തിച്ചിട്ടുണ്ട്. 
 
ചില സിനിമകളെ കുറിച്ചും അവയില്‍ സ്ത്രീവിരുദ്ധതയെ കുറിച്ചും സംസാരിച്ചപ്പോള്‍ ഞാന്‍ കരുതിയത് അത് ആവശ്യമുള്ളവരെയോ അതിനെ കുറിച്ച് അറിയേണ്ടവരെയോ ആണ് ഞാന്‍ പഠിപ്പിക്കുന്നതെന്നായിരുന്നു. എനിക്ക് വരുന്ന ഓരോ കമന്റുകളും ഞാന്‍ വായിക്കാറുണ്ട്. അവര്‍ എങ്ങനെയാണ് എന്നെ കൊല്ലാന്‍ പോകുന്നത്, ബലാത്സംഗം ചെയ്യാന്‍ പോകുന്നത്, സിനിമയില്‍ തുടരാന്‍ ആകാത്ത രീതിയില്‍ എന്നെ ഈ മേഖലയില്‍ നിന്നും എന്നെന്നേക്കുമായി ഒഴിവാക്കുന്നത് അങ്ങനെ എല്ലാം.  
 
ഈ കോലാഹലങ്ങളും ആര്‍പ്പുവിളികളും എല്ലാം ഞാന്‍ മതിയാക്കി. അതിനെ കുറിച്ച് പരസ്യപ്പെടുത്തുന്നതും ഞാന്‍ മതിയാക്കി. ഇനി ഉള്ളത് എന്തെങ്കിലും ചെയ്യുക എന്നത് മാത്രമാണ്. ഞാന്‍ പാര്‍വതി തിരുവോത്ത്. ഇങ്ങനെയൊക്കെ ആണ് ഞാന്‍ എന്റെ ലോകം പടുത്തുയര്‍ത്തുന്നത്.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

ആണുങ്ങള്‍ക്കില്ലാത്ത ഗര്‍ഭപാത്രം എനിക്കെന്തിനാണെന്ന് പറയുന്ന സ്ത്രീകളോട് ഒന്നും പറയാനില്ല: രഞ്ജിത് ശങ്കര്‍

ഇന്നത്തെ സ്ത്രീകള്‍ പറയുന്ന ഫെമിനിസം എന്താണെന്നു മനസ്സിലാകുന്നില്ലെന്ന് സംവിധായകന്‍ ...

news

പരോള്‍ കണ്ടാല്‍ മമ്മൂട്ടിയോടു‌ള്ള ഇഷ്ട്ം കൂടും, കാരണമിതാണ്- സംവിധായകന്‍ പറയുന്നു

ജയില്‍ പശ്ചാത്തലമായി വന്ന ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. ...

news

അച്ഛനെ എടാ എന്ന് വിളിക്കുന്നവര്‍ മമ്മൂട്ടിയേയും മമ്മൂട്ടിയെന്ന് തന്നെ വിളിക്കും- പാര്‍വതിയോടുള്ള കലിപ്പടങ്ങാതെ ഫാന്‍സ്

മമ്മൂട്ടി ആരാധകര്‍ക്ക് പാര്‍വതിയോടുള്ള കലിപ്പ് അടങ്ങുന്നില്ല. കസബയിലെ രാജന്‍‌സക്കറിയയെ ...

news

ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ പേരും ഈ സിനിമ കാണില്ല!

ഒരു സിനിമ വരുന്നുണ്ട്. ‘100 ഇയേഴ്സ്’ എന്നാണ് പേര്. സ്പൈ കിഡ്, സിന്‍ സിറ്റി തുടങ്ങിയ ...

Widgets Magazine