പരോള്‍ കണ്ടാല്‍ മമ്മൂട്ടിയോടു‌ള്ള ഇഷ്ട്ം കൂടും, കാരണമിതാണ്- സംവിധായകന്‍ പറയുന്നു

ഞായര്‍, 11 മാര്‍ച്ച് 2018 (11:11 IST)

ജയില്‍ പശ്ചാത്തലമായി വന്ന ഒട്ടേറെ സിനിമകളില്‍ മമ്മൂട്ടി നായകനായിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് മമ്മൂട്ടിയുടെ പരോളും എത്തുന്നത്. പരസ്യചിത്ര സംവിധായകനായ ശരത് സന്ദിത് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് പരോള്‍. പരോലിനെ കുറിച്ച് സംവിധായകന്‍ പറയുന്നത് നോക്കൂ.
 
‘അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്ന അച്ഛന്റെ പാരമ്പര്യം പിന്തുടരുന്ന വിപ്ലവവീര്യം തുടിയ്ക്കുന്ന മകനാണ് പരോളിലെ മമ്മൂട്ടിയുടെ സഖാവ് അലക്സ്. പരോള്‍ കണ്ടിറങ്ങുമ്പോള്‍ നിങ്ങള്‍ക്ക് മമ്മൂട്ടിയോടുണ്ടായിരുന്ന ഇഷ്ടം കൂടും അത്രയ്ക്ക് സത്യസന്ധനായ കഥാപാത്രമാണ് സഖാവ് അലക്‌സ്. മലയാളികള്‍ എക്കാലവും മനസ്സില്‍ സൂക്ഷിക്കുന്ന സിനിമയായിരിക്കും പരോള്‍” - സംവിധായകന്‍ വ്യക്തമാക്കി.
 
അജിത് പൂജപ്പുരയുടേതാണ് തിരക്കഥ. ഒരു യഥാര്‍ത്ഥ സംഭവത്തില്‍ നിന്നുണ്ടായ കഥയാണ് പരോളിനായി ഉപയോഗിച്ചിരിക്കുന്നത്. ബാഹുബലിയിലെ കാലകേയനിലൂടെ ശ്രദ്ധേയനായ പ്രഭാകറും പരോളില്‍ പ്രധാനവേഷം അവതരിപ്പിക്കുന്നുണ്ട്. പ്രഭാകറിന്റെ ആദ്യമലയാള ചിത്രമാണ് പരോള്‍. ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി ഡിക്രൂസാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

അച്ഛനെ എടാ എന്ന് വിളിക്കുന്നവര്‍ മമ്മൂട്ടിയേയും മമ്മൂട്ടിയെന്ന് തന്നെ വിളിക്കും- പാര്‍വതിയോടുള്ള കലിപ്പടങ്ങാതെ ഫാന്‍സ്

മമ്മൂട്ടി ആരാധകര്‍ക്ക് പാര്‍വതിയോടുള്ള കലിപ്പ് അടങ്ങുന്നില്ല. കസബയിലെ രാജന്‍‌സക്കറിയയെ ...

news

ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരില്‍ കൂടുതല്‍ പേരും ഈ സിനിമ കാണില്ല!

ഒരു സിനിമ വരുന്നുണ്ട്. ‘100 ഇയേഴ്സ്’ എന്നാണ് പേര്. സ്പൈ കിഡ്, സിന്‍ സിറ്റി തുടങ്ങിയ ...

news

കാത്തിരുന്ന് കാത്തിരുന്ന് മായാനദിയിലെ ഗാനമെത്തി

ആഷിഖ് അബു സംവിധാനം ചെയ്ത മായാനദിയിലെ ‘മിഴിയില്‍ നിന്നും മിഴിയിലേക്ക്’ എന്ന ഗാനത്തിന്റെ ...

news

പാര്‍വതി അങ്ങനെ പറഞ്ഞിട്ടും മമ്മൂട്ടി എന്തിനാണ് ‘മൈ സ്റ്റോറി’ ട്രെയിലര്‍ പുറത്തിറക്കിയത്?

അത് വലിയൊരു അത്ഭുതമായിരുന്നു. മമ്മൂട്ടിയുടെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു നീക്കം ആരും ...

Widgets Magazine