പ്രാര്‍‌ത്ഥനയും പ്രവൃത്തിയും കൈകോർത്തു; ഫാ. ടോം ഉഴന്നാലിന് ദൈവം തുണയായി

ബുധന്‍, 13 സെപ്‌റ്റംബര്‍ 2017 (07:26 IST)

അനുബന്ധ വാര്‍ത്തകള്‍

പതിനെട്ടുമാസം ഭീകരരുടെ ഒളിത്താവളത്തില്‍ പുറംലോകം കാണാതെ തടവില്‍ കഴിയുമ്പോഴും ഫാ. ടോം ദൈവത്തെ മുറുകെപ്പിടിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരും മറ്റുള്ളവരും നിരന്തരം ഇടപെട്ടിട്ടും  ഒരുവേള, പുറത്തുവന്നത് നിരാശയുടെ വാർത്തകള്‍ മാത്രമായിരുന്നു. അപ്പോഴും പ്രതീക്ഷയുടെ മെഴുകുതിരിവെട്ടം ഫാ.ടോം ഉഴുന്നാലിന്‍ ഹൃദയത്തില്‍ സൂക്ഷിച്ചു. പരിശ്രമങ്ങളുടെ ഫലമായി ഒടുവില്‍ പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹം പറഞ്ഞത് , ‘ദൈവത്തിന് നന്ദി’ എന്നത് മാത്രമാണ്.
 
ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ. ടോം ഉഴന്നാലിനെ ഇന്നലെ മോചിപ്പിച്ചിരുന്നു. ഒമാന്‍ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനം. മസ്‌കറ്റിലെത്തിയ ഫാദര്‍ ടോം വത്തിക്കാനിലെത്തി. അദ്ദേഹം ഫ്രാന്‍‌സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.
 
ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ തടവറയില്‍ നിന്നും ഇന്നലെ രാവിലെ മോചിതനായ ഫാ. ടോം ഉച്ചയോടെ മസ്‌കറ്റില്‍ എത്തി. അദ്ദേഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്. 
 
വത്തിക്കാന്‍ അധികൃതര്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്നാണ്  ഉഴന്നാലിനെ മോചിപ്പിച്ചത്.  2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്‍ വത്തിക്കാനില്‍; വിജയം കണ്ടത് ഒമാന്റെയും വത്തിക്കാന്റെയും ഇടപെടല്‍

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ മോചിപ്പിച്ചു. ഒമാൻ ...

news

ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബ് പൊ​ട്ടി​ച്ച് ക​ഴി​ച്ചു; ബ​ണ്ടി ചോ​ർ ഗു​രു​ത​രാ​വ​സ്ഥ​യില്‍

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ ജ​യി​ലി​ൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ...

news

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 11ന്; വോട്ടെണ്ണൽ 15ന്

എംഎല്‍എയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുന്ന വന്ന വേങ്ങര ...

news

‘താന്‍ ഒരു മതത്തെയും അപമാനിച്ചിട്ടില്ല, മൃത്യുഞ്ജയ ഹോമം എന്താണെന്ന് പിണറായിക്കറിയില്ല’: കെപി ശശികല

പറവൂരിലെ പ്രസംഗത്തിൽ തിരുത്തപ്പെടേണ്ടതായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ...

Widgets Magazine