ഒമാൻ സർക്കാരിന്‍റെ ഇടപെടല്‍ വിജയം കണ്ടു; ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിനെ മോചിപ്പിച്ചു - ഉടന്‍ ഇന്ത്യയിലെത്തും

സന, ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (15:24 IST)

Widgets Magazine
 tom uzhunnalil , ISIS , IS , sana , ടോം ഉഴന്നാല്‍ , ഇസ്ലാമിക് സ്‌റ്റേറ്റ് , ഐഎസ് , മസ്കറ്റ്

ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ മോചിപ്പിച്ചു. ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹം ഇന്ന് കേരളത്തിലേക്ക് തിരിക്കുമെന്നും അറിയുന്നു.

ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ തടവറയില്‍ നിന്നും ഇന്നു രാവിലെ മോചിതനായ ഫാ ടോം ഉച്ചയോടെ മസ്‌കറ്റില്‍ എത്തിച്ചു. അദ്ദേഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒമാന്‍ വിദേശകാര്യ മന്ത്രാലയം വിഷയത്തില്‍ ഇടപെട്ടാണ് മോചനം സാധ്യമാക്കിയത്.

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപിനെ പിന്തുണച്ച സെബാസ്റ്റ്യന്‍ പോളിന് ഷാഹിനയുടെ ആദരാഞ്ജലികള്‍

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് വേണ്ടി ഡോ ...

news

സൌന്ദര്യം കുറഞ്ഞു പോയി, ഭര്‍ത്താവിന്റെ മുത്തലാഖ് തപാലിലൂടെ - നടപടിയെടുക്കുമെന്ന് പൊലീസ്

സൌന്ദര്യം കുറഞ്ഞു പോയെന്ന് ചൂണ്ടിക്കാട്ടി ഭർത്താവിന്റെ മുത്തലാഖ് സ്പീഡ് പോസ്റ്റിൽ. ...

news

ഉത്തരക്കടലാസില്‍ ചോദ്യം എഴുതി: മഞ്ചേശ്വരത്ത് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ മര്‍ദ്ദിച്ചുകൊലപ്പെടുത്തി

മഞ്ചേശ്വരം ഉപ്പള മണിമുണ്ടയില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയെ അദ്ധ്യാപികമാര്‍ മര്‍ദ്ദിച്ചു ...

news

‘ഇതിന് വേണ്ടിയല്ല സൗത്ത് ലൈവ് തുടങ്ങിയത്’; സെബാസ്റ്റ്യന്‍ പോളിനെതിരെ രൂക്ഷ വിമര്‍ശനവുമായി എംപി ബഷീര്‍

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് ...

Widgets Magazine