മുറ്റത്തും പുറത്തുമായി പൊലീസ്; സുരക്ഷാവലയം ഭയന്ന് ഫാന്‍‌സ്, എതിര്‍പ്പില്ലാതെ ദിലീപ് - ഒടുവില്‍ നല്ല കുട്ടിയായി ജയിലില്‍ തിരിച്ചെത്തി

ആലുവ, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (10:32 IST)

Widgets Magazine
  Dileep , kavya madhavan , Appunni , pulsar suni , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , കൊച്ചി , യുവനടി , പൊലീസ്
അനുബന്ധ വാര്‍ത്തകള്‍

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് അച്ഛന്‍റെ ശ്രാദ്ധ ചടങ്ങുകളിൽ പങ്കെടുത്ത ശേഷം ആലുവ സബ്ജയിലിലേക്ക് മടങ്ങി. കനത്ത സുരക്ഷയിലാണ് ദിലീപിനെ ജയിലില്‍ നിന്ന് പുറത്തെത്തിച്ചതും തിരിച്ചെത്തിച്ചതും.

ദിലീപ് വീട്ടിലെത്തിയ നിമിഷങ്ങൾക്കകം തന്നെ ചടങ്ങുകൾ ആരംഭിക്കുകയും ഒമ്പതുമണിയോടെ അവസാനിക്കുകയും ചെയ്‌തു. വീട്ടിലും ആലുവ മണപ്പുറത്തുമായിരുന്നു ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍ ദിലീപിനെ മണപ്പുറത്തേക്ക് കൊണ്ടുപോയില്ല.

ദിലീപിന്‍റെ ഭാര്യയും നടിയുമായ കാവ്യമാധവൻ, മകൾ മീനാക്ഷി, ദിലീപിന്‍റെ അമ്മ, കാവ്യയുടെ ബന്ധുക്കൾ തുടങ്ങി ചുരുക്കം ചിലർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍ നടന്നത്.

കഴിഞ്ഞ ദിവസം അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ദിലീപിന് ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേക അനുമതി നല്‍കിയത്.
ആലുവ ഡിവൈഎസ്പിക്കായിരുന്നു സുരക്ഷയുടെ ചുമതല. മൂന്ന് സിഐമാരും, മൂന്ന് സിഐമാരും സുരക്ഷാ സംഘത്തിലുണ്ട്. സുരക്ഷയ്ക്കായി 200 ഓളം പൊലീസുകാരും സുരക്ഷയ്‌ക്കായി ഉണ്ടായിരുന്നു.

മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികണ് താരത്തിനുണ്ടായിരുന്നത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ദിലീപ് ഇനി വെളിച്ചം കാണില്ല, ആ പാളിച്ച ഒരിക്കല്‍ കൂടി സംഭവിക്കില്ല?! - ആരോപണം ശക്തമാകുന്നു

അന്‍പത് ദിവസങ്ങള്‍ക്ക് മുന്‍പ് ജനപ്രിയ നടന്‍ ദിലീപിന്റെ ഒരു മണിക്കൂറിനു ലക്ഷങ്ങളായിരുന്നു ...

news

'ഞാന്‍ മരിച്ചില്ലെങ്കില്‍ എന്റെ അമ്മയെ അവര്‍ കൊല്ലും’ - പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ ഞെട്ടി പൊലീസ്

ബ്ലൂ വെയില്‍ ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച പെണ്‍കുട്ടിയെ പൊലീസും ...

Widgets Magazine