കേന്ദ്രമന്ത്രിസ്ഥാനം ലഭിച്ചതോടെ കണ്ണന്താനം ഫാസിസത്തോട് സന്ധി ചെയ്തെന്ന് വിഎസ്; വിഎസിന് പ്രായമായില്ലേ, എന്തും പറയാമെന്ന് കണ്ണന്താനം

പിണറായി സദ്യ നൽകിയ കണ്ണന്താനത്തെ തള്ളി വിഎസ്; മറുപടിയുമായി കണ്ണന്താനം

Alphons Kannanthanam ,  V S Achuthanandan ,  Cabinet reshuffle ,  Pinarayi Vijayan ,  വി.എസ്. അച്യുതാനന്ദന്‍ ,  അൽഫോൻസ് കണ്ണന്താനം ,  പിണറായി വിജയന്‍
തിരുവനന്തപുരം| സജിത്ത്| Last Modified ഞായര്‍, 10 സെപ്‌റ്റംബര്‍ 2017 (14:29 IST)
മുഖ്യമന്ത്രി പിണറായി വിജയന് നേരെ പരോക്ഷ വിമർശനവുമായി ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദന്‍. കേന്ദ്ര ടൂറിസം ഐടി മന്ത്രിയായി സ്ഥാനമേറ്റ അൽഫോൻസ് കണ്ണന്താനത്തെ പിണറായി അഭിനന്ദിച്ചിരുന്നു. തുടര്‍ന്നായിരുന്നു കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രിസ്ഥാനത്തിൽ അഭിനന്ദനീയമായി പ്രത്യേകിച്ച് ഒന്നുമില്ലെന്ന് വി എസ് പറഞ്ഞു.

ഇടതു സഹയാത്രികനുവന്ന അപചയമാണ് കണ്ണന്താനത്തിന്‍റേത്. രാഷ്ട്രീയ ജീർണതയുടെ ലക്ഷണമാണ് പുതിയ സൗകര്യങ്ങൾ തേടി ഫാസിസ്റ്റ് കൂടാരത്തിൽ ചേക്കേറുന്നത്. സ്ഥാനാർഥി നിർണയത്തിൽ ഇടതുപക്ഷത്തിന് കുറച്ചുകൂടി ജാഗ്രത വേണമെന്ന തിരിച്ചറിവാണ് ഇത് നൽകുന്നതെന്നും വി എസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വി എസ് അച്യുതാനന്ദന്റെ പരാമർശത്തിന് മറുപടിയുമായി അൽഫോൻസ് കണ്ണന്താനവും രംഗത്തെത്തി. വിഎസിന് പ്രായമായെന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നതെന്നുമാണ് കണ്ണന്താനത്തിന്റെ പ്രതികരണം. മാത്രമല്ല എന്തും പറയാനുളള സ്വാതന്ത്ര്യമുണ്ടെന്നാണ് വിഎസ് കരുതുന്നതെന്നും ഇതൊന്നും കാര്യമാക്കേണ്ടതില്ലെന്നും കണ്ണന്താനം പറഞ്ഞു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :