ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഫാ. ടോം ഉഴുന്നാലിന്‍ വത്തിക്കാനില്‍; വിജയം കണ്ടത് ഒമാന്റെയും വത്തിക്കാന്റെയും ഇടപെടല്‍

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (20:55 IST)

  Father Tom Uzhunnalil , Uzhunnalil released , ISIS , ഫാ. ടോം , ഫ്രാന്‍‌സിസ് മാര്‍പാപ്പ , വത്തിക്കാന്‍ , ഖാബൂസ് ബിന്‍ സഈദ് , ഒമാന്‍ സര്‍ക്കാര്‍
അനുബന്ധ വാര്‍ത്തകള്‍

ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികൻ ഫാ. ടോം ഉഴന്നാലിനെ മോചിപ്പിച്ചു. ഒമാൻ സർക്കാരിന്‍റെ ഇടപെടലിനെ തുടർന്നാണ് മോചനമെന്നാണ് റിപ്പോര്‍ട്ട്. മസ്‌കറ്റിലെത്തിയ ഫാദര്‍ ടോം വത്തിക്കാനിലെത്തി. അദ്ദേഹം ഫ്രാന്‍‌സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഒമാന്‍ വഴിയുളള വത്തിക്കാന്‍ ഇടപെടലിനെ തുടര്‍ന്നാണ് ഉഴുന്നാലിലിന്‍റെ മോചനം സാധ്യമായതെന്നാണ് വിവരങ്ങള്‍.  ആഭ്യന്തരയുദ്ധം രൂക്ഷമായ യമനിലെ തടവറയില്‍ നിന്നും ഇന്നു രാവിലെ മോചിതനായ ഫാ. ടോം ഉച്ചയോടെ മസ്‌കറ്റില്‍ എത്തി. അദ്ദേഹത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന ഒരു ചിത്രവും അധികൃതര്‍ പുറത്തുവിട്ടിട്ടുണ്ട്.

വത്തിക്കാന്‍ അധികൃതര്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദുമായി ചര്‍ച്ച നടത്തുകയും തുടര്‍ന്നാണ്  ഉഴന്നാലിനെ മോചിപ്പിച്ചത്. ഒമാന്‍ ഭരണാധികാരിയുടെ ഇടപെടലാണ് നിര്‍ണായകമായത്. ഒമാന്‍ സര്‍ക്കാര്‍ അധികൃതര്‍ നേരിട്ട് എത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. അതേസമയം, ഉഴുന്നാലിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.  

ഉഴുന്നാലിന്‍റെ മോചനം ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പുറത്തുവന്ന വാര്‍ത്തയില്‍ സന്തോഷമുണ്ടെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

2016 മാർച്ച് നാലിനാണു യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്‍റെ വൃദ്ധസദനം അക്രമിച്ച ശേഷം നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ ടോമിനെ തട്ടിക്കൊണ്ടുപോയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ഫാ. ടോം ഫ്രാന്‍‌സിസ് മാര്‍പാപ്പ വത്തിക്കാന്‍ ഖാബൂസ് ബിന്‍ സഈദ് ഒമാന്‍ സര്‍ക്കാര്‍ Isis Uzhunnalil Released Father Tom Uzhunnalil

വാര്‍ത്ത

news

ഉ​ച്ച​ഭ​ക്ഷ​ണ​ത്തോ​ടൊ​പ്പം ബ​ള്‍​ബ് പൊ​ട്ടി​ച്ച് ക​ഴി​ച്ചു; ബ​ണ്ടി ചോ​ർ ഗു​രു​ത​രാ​വ​സ്ഥ​യില്‍

കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് ബ​ണ്ടി ചോ​ർ ജ​യി​ലി​ൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ...

news

വേങ്ങര ഉപതെരഞ്ഞെടുപ്പ് ഒക്ടോബർ 11ന്; വോട്ടെണ്ണൽ 15ന്

എംഎല്‍എയായിരുന്ന പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുന്ന വന്ന വേങ്ങര ...

news

‘താന്‍ ഒരു മതത്തെയും അപമാനിച്ചിട്ടില്ല, മൃത്യുഞ്ജയ ഹോമം എന്താണെന്ന് പിണറായിക്കറിയില്ല’: കെപി ശശികല

പറവൂരിലെ പ്രസംഗത്തിൽ തിരുത്തപ്പെടേണ്ടതായ ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ലെന്ന് ഹിന്ദു ...

news

കന്നുകാലി ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി

കന്നുകാലികളുമായി പോയ ലോറി തടഞ്ഞ ഗോസംരക്ഷകരെ വ്യാപാരികള്‍ ഓടിച്ചിട്ട് തല്ലി. ഗോരക്ഷാ ...