ദിലീപ് വീട്ടിലെത്തി; തിരിച്ചടി ഭയന്ന് ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുന്നു - കനത്ത സുരക്ഷയൊരുക്കി പൊലീസ്

കൊച്ചി, ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (08:27 IST)

Widgets Magazine
  Dileep , kavyamadhavan , pulsar suni , Appunni , യുവനടി , ദിലീപ് , കാവ്യ മാധവന്‍ , പള്‍സര്‍ സുനി , ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങ് , പൊലീസ്

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപ് പിതാവിന്റെ ചരമവാർഷിക ദിനത്തോടനുബന്ധിച്ച് ആലുവയിലെ വീട്ടിലെത്തി. ശ്രാ​​​ദ്ധ​​​ച്ച​​​ട​​​ങ്ങുകള്‍ ആരംഭിച്ചു. രാവിലെ എട്ടുമുതല്‍ 10 വരെയാണ് പൊലീസ് കാവലില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്.

പെരിയാറിനോട് ചേര്‍ന്നുളള ആലുവ കൊട്ടാരക്കടവിലെ പദ്മസരോവരം എന്ന വീട്ടിലാണ് ചടങ്ങുകള്‍.ആലുവ ഡിവൈഎസ്പിക്കാണ് ദിലീപിന്റെ സുരക്ഷ ചുമതല. മൂന്ന് സിഐമാരും, മൂന്ന് സിഐമാരും സുരക്ഷാ സംഘത്തിലുണ്ട്.

മാധ്യമങ്ങളെ കാണാനും മൊബൈല്‍ ഫോണ്‍ അടക്കമുള്ളവ ഉപയോഗിക്കാനും ദിലീപിന് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കോടതിയുടെ അനുമതി ദുരുപയോഗം ചെയ്യരുത്, അന്വേഷണ ഉദ്യോഗസ്ഥന്റെ നിർദേശങ്ങൾ അനുസരിക്കണം, ചെലവു സ്വയം വഹിക്കണം തുടങ്ങിയ ഉപാധികളും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദിലീപ് ജയിലില്‍ നിന്നും പുറത്തുവരുന്ന സാഹചര്യത്തില്‍ ആരാധകരുടെ ഭാഗത്തു നിന്ന് പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വീടിന്റെ മുറ്റത്തും പരിസരത്തുമായി മഫ്‌തിയിലും അല്ലാതെയും പൊലീസ് ഉണ്ട്. അതേസമയം, കേസില്‍ തിരിച്ചടിയുണ്ടാകാതിരിക്കാന്‍ ദിലീപിന്റെ വീടിന്റെ പരിസരത്തു നിന്നും ഫാന്‍സ് അസോസിയേഷന്‍ വിട്ടു നില്‍ക്കുകയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കൊലപാതകത്തില്‍ സംഘപരിവാറിന് പങ്കോ ?; ഗൗരി ലങ്കേഷ് മാവോയിസ്റ്റ് അനുകൂല എഴുത്തുകാരിയെന്ന് കെ സുരേന്ദ്രൻ

പ്രമുഖ മാദ്ധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങള്‍ക്കെതിരെ ബിജെപി ...

news

കേരളത്തില്‍ വരുമ്പോള്‍ എനിക്ക് ബീഫ് കറിവെച്ചു തരണം’; കൊല്ലപ്പെടുന്നതിന് മുമ്പ് ഗൗരി ലങ്കേഷ് കുറിച്ച പോസ്‌റ്റ് വൈറലാകുന്നു

വ​ർ​ഗീ​യ വാ​ദി​ക​ളു​ടെ തോ​ക്കി​നി​ര​യാകുന്നതിന് മുമ്പ് മലയാളികളുടെ മതേതരത്വത്തെക്കുറിച്ച് ...

news

ദിലീപ് ഉടന്‍ പുറത്തെത്തും; ചടങ്ങുകള്‍ പൊലീസ് നിരീക്ഷണത്തില്‍ - ഏര്‍പ്പെടുത്തിയിരിക്കുന്നത് ശക്തമായ സുരക്ഷ

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി ജയിലിൽ കഴിയുന്ന ...

news

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിയേറ്റുമരിച്ചു; അജ്ഞാതന്‍ 3 തവണ നിറയൊഴിച്ചതായി റിപ്പോര്‍ട്ട്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൌരി ലങ്കേഷ് വെടിയേറ്റുമരിച്ചു. ബംഗളൂരുവിലെ വീട്ടിലാണ് ഗൌരി ...

Widgets Magazine