മുടി തഴച്ച് വളരാൻ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

വ്യാഴം, 8 നവം‌ബര്‍ 2018 (20:08 IST)

 foods , health , hair , hair growth , hair loss , പുരുഷന്‍ , സ്‌ത്രീ , ആരോഗ്യം , മുടി , സൌന്ദര്യം , കേശ സംരക്ഷണം

മുടി നഷ്‌ടമാകുന്നത് പുരുഷനെയും സ്‌ത്രീയേയും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ചെറിയ പ്രായത്തില്‍ തന്നെ മുടി കൊഴിയുന്നത് ഇന്ന് സാധാരണമാണ്. കാലാവസ്ഥയും ഭക്ഷണ രീതിയുമാണ് ഇതിനു പ്രധാന കാരണം.

ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തിയില്‍ കേശ സംരക്ഷണം വേഗത്തിലാക്കാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. വിറ്റമിൻ, എ, ബി, സി, ഇ എന്നിവയടങ്ങിയ ഭക്ഷണം മുടിക്ക് കരുത്തും കറുപ്പുനിറവും നൽകും. പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടെയുള്ള പോഷക​ഗുണങ്ങളുള്ള ഭക്ഷണമാണ് ഇതിനായി കഴിക്കേണ്ടത്.

ചെറുപയർ, കടല, അണ്ടിപ്പരിപ്പ്, മാംസം, മത്സ്യം, മുട്ട, പാൽ, വെണ്ണ, മുട്ടയുടെ മഞ്ഞ എന്നിവ ധാരാളം കഴിക്കുക.

ദിവസവും ഒരു ​ഗ്ലാസ് ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടിക്ക് ബലം കിട്ടാനും മുടി തഴച്ച് വളരാനും ​ഗുണം ചെയ്യും. ദിവസവും ബദാം ഷേക്കായോ അല്ലാതെയോ കഴിക്കുന്നത് മുടികൊഴിച്ചിൽ മാറ്റാൻ സഹായിക്കും.

മുടിയുടെ വളര്‍ച്ചയില്‍ ആശങ്കയുള്ളവര്‍ തീര്‍ച്ചയായും കഴിക്കേണ്ട ഒന്നാണ് സ്ട്രോബറി. സ്ട്രോബറിയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ മുടിയുടെ വളര്‍ച്ച വേഗത്തിലാക്കുകയും മുടിക്ക് കരുത്തും ആരോഗ്യവും പകരുകയും ചെയ്യും. ആപ്പിളിനൊപ്പം അല്ലെങ്കില്‍ അതിലുപരി ഗുണങ്ങള്‍ മനുഷ്യ ശരീരത്തിന് പകരുന്ന ഒന്നാണ് സ്‌ട്രോബറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

നിങ്ങളുടെ ലൈംഗികബന്ധം ഇങ്ങനെയാണോ ?; എങ്കില്‍ 15 വർഷം ചെറുപ്പമായി തോന്നിപ്പിക്കും

ലൈംഗിക ജീവിതത്തില്‍ പല അനുഭവങ്ങളും പറയാനുണ്ടാകും എല്ലാവര്‍കും. പങ്കാളിയില്‍ നിന്നും ...

news

കുട്ടികളുടെ ആരോഗ്യത്തിന് ഈ ചെടി വീട്ടിൽ നട്ടുപിടിപ്പിച്ചിരിക്കണം !

കുട്ടികളുടെ നല്ല ആരോഗ്യം ലക്ഷ്യമിട്ട് മുൻപ് നമ്മൾ വീടുകളിൽ നട്ടുവളർത്തിയിരുന്ന ചെടിയാണ് ...

news

ഗ്രില്‍ഡ് ചിക്കന്‍ എന്ന കൊലയാളി; തിരിച്ചറിയണം ഈ ഗുരുതര പ്രത്യാഘാതങ്ങള്‍

പുതിയ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഫാസ്‌റ്റ് ഫുഡുകള്‍. ജീവിത ശൈലിയില്‍ മാറ്റം ...

news

പുരുഷന്മാരിലെ മുടികൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

മുടികൊഴിച്ചിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഓരോ ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് ...

Widgets Magazine