പുരുഷന്മാരിലെ മുടികൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

വ്യാഴം, 8 നവം‌ബര്‍ 2018 (15:28 IST)

മുടികൊഴിച്ചിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഓരോ ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് സാധാരണമാണ്. അതിൽ ഭയപ്പെടാനൊന്നുമില്ല. എന്നാൽ ഇതിൽ കൂടുതലാകുമ്പോൾ പ്രശ്‌നമാണ്. മുടി കൊഴിയുന്നതിന് കാരണങ്ങൾ പലതാണ്. തലയിൽ തൊപ്പി വയ്‌ക്കുന്നതുൾപ്പെടെയുള്ള കാരണങ്ങൾ പുരുഷന്മാരിൽ മുടികൊഴിച്ചിലിനിടയാക്കുന്നു.
 
എന്നാൽ തടയുന്നതിന് ചില പൊടിക്കൈകൾ ഉണ്ട്. വിറ്റാമിനുകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടികൊഴിച്ചിൽ തടയാനുള്ള മാർഗ്ഗമാണ്. എള്ളെണ്ണയോ ബദാം എണ്ണയോ ഉപയോഗിച്ച് അഞ്ച് മിനിറ്റോളം സ്ഥിരമായി തല മസാജ് ചെയ്യുക.
 
നനവുള്ള മുടി ചീകാതിരിക്കുക. രാത്രിയിൽ കിടക്കാനാകുമ്പോൾ തലയിൽ വെളുത്തുള്ളിയോ ഉള്ളിയോ ഇഞ്ചിയോ അരച്ച് അതിന്റെ വെള്ളം തേച്ച് പിടിപ്പിക്കുക. രാവിലെ എഴുന്നേറ്റ് കഴുകിക്കളയുക. ദിവസേന ആറോ എട്ടോ ഗ്ലാസ് വെള്ളം കുടിക്കുക. ടവ്വൽ ഉപയോഗിച്ച് കുറേ സമയം തല ഉണക്കുന്നതിന് പകരം ഒരു മിനുറ്റോളം തല തോർത്തുകയും പിന്നെ സാധാരണ കാറ്റ് കൊണ്ട് മുടി ഉണക്കുകയും ചെയ്യുക. എന്നാൽ ഫാനിന്റെ കാറ്റ് ആയിരിക്കരുത്.
 
മദ്യപാനവും പുകവലിയും മുടികൊഴിച്ചിലിന് കാരണമാകും. താരൻ ഉള്ള മുടിയ്‌ക്ക് ചൂടുപിടിക്കുന്നത് ബ്യൂട്ടീപാർലറുകളിൽ പതിവാണ്. എന്നാൽ ഇത്തരത്തിൽ കൃത്രിമമായി ചെയ്യുന്ന എല്ലാ കാര്യങ്ങളും മുടികൊഴിച്ചിലിന് കാരണമാകും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ഇതൊന്ന് പരീക്ഷിക്കൂ, ചുമ പമ്പ കടക്കും!

പലരെയും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ് ചുമ. നിസാര പ്രശ്നമെന്ന് തള്ളിക്കളയാന്‍ വരട്ടെ. ...

news

ഇനി ദുഃസ്വപ്നങ്ങളെ ഉറക്കത്തിൽനിന്നും ഇല്ലാതാക്കാം, ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ !

ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരാത്തവരായി ആരും ഉണ്ടാവില്ല. ചിലർക്കാവട്ടെ ദുസ്വപ്നങ്ങൾ ഒരു ...

news

പയറും ചിക്കനും - മാറിട വളര്‍ച്ചയ്ക്ക് ഇതിലും നല്ല ആഹാരമില്ല!

മാറിടം ആകര്‍ഷണീയമല്ലെന്നും മാറിടത്തിന് വളര്‍ച്ചയില്ലെന്നും പരിതപിക്കുന്ന സ്ത്രീകള്‍ ...

news

എപ്പോഴും അസുഖങ്ങളാണോ? ശ്രദ്ധിക്കണം ഒളിച്ചിരിക്കുന്ന വില്ലൻ ഇതാകാം!

എപ്പോഴും അസുഖങ്ങൾ വേട്ടയാടുന്നവർ ഉണ്ടാകും. പലതും പ്രതിവിധിയായി ഉപയോഗിച്ചെങ്കിലും പരിഹാരം ...

Widgets Magazine