ഗ്രില്‍ഡ് ചിക്കന്‍ എന്ന കൊലയാളി; തിരിച്ചറിയണം ഈ ഗുരുതര പ്രത്യാഘാതങ്ങള്‍

വ്യാഴം, 8 നവം‌ബര്‍ 2018 (16:19 IST)

  grilled chicken , health , food , barbecuing , fast food , women , ഫാസ്‌റ്റ് ഫുഡ് , ഗ്രില്‍ഡ് ചിക്കന്‍ , ആരോഗ്യം , ഭക്ഷണം , ചിക്കന്‍ , ജീവിത ശൈലി

പുതിയ തലമുറയുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഫാസ്‌റ്റ് ഫുഡുകള്‍. ജീവിത ശൈലിയില്‍ മാറ്റം വന്നതോടെ ഭൂരിഭാഗം പേരുടെയും ഭക്ഷണക്രമത്തിലും മാറ്റം സംഭവിച്ചു. പുരുഷന്മാരെ പോലെ സ്‌ത്രീകളും പുതിയ ആഹാര രീതികളോട് താല്‍പ്പര്യം പ്രകടിപ്പിക്കുന്നുണ്ട്.

ഇന്നത്തെ യുവതലമുറ ഇഷ്‌ടപ്പെടുന്ന ഒരു വിഭവമാണ് ഗ്രില്‍ഡ് ചിക്കന്‍. എണ്ണയില്‍ വറുക്കാത്തതുകൊണ്ട്  നല്ലതാണെന്ന വിശ്വാസത്തിലാണ് ഭൂരിഭാഗം പേരും ഗ്രില്‍ഡ് ചിക്കന്‍ കഴിക്കുന്നത്. എന്നാല്‍, ഈ ഭക്ഷണ രീതി ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഗ്രില്‍ഡ് ചിക്കന്‍ പോലെയുള്ള വിഭവങ്ങള്‍ പതിവായി കഴിച്ചാല്‍ ഗില്ലന്‍ ‍- ബാര്‍ സിന്‍ഡ്രോം എന്ന തരത്തിലുള്ള പക്ഷാഘാതം ഉണ്ടാകുമെന്നാണ് അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമായത്.

ഗ്രില്ലിലെ ചെറു ചൂടിലുള്ള കനലില്‍ ചുട്ടെടുക്കുമ്പോള്‍ ചിക്കന്‍ വേണ്ടത്ര രീതിയില്‍ വേവുന്നില്ല. ഇക്കാരണംകൊണ്ടുതന്നെ ചിക്കനിലുള്ള കാംപിലോബാക്‌ടര്‍ ജെജുനി എന്ന ബാക്‌ടീരിയ നമ്മുടെ ശരീരത്തില്‍ എത്തുകയും ഗില്ലന്‍ - ബാര്‍ സിന്‍ഡ്രോമിന് കാരണമാകുകയും ചെയ്യുന്നുയെന്നാണ് പഠനങ്ങള്‍ പറയുന്നത്.
 
ഉയര്‍ന്ന താപനിലയില്‍ തീയില്‍വെച്ച്‌ ഗ്രില്‍ഡ് ചിക്കന്‍  പാചകം ചെയ്യുകയാണ്. പൂര്‍ണമായും വേകുന്നില്ല എന്ന കാരണത്താല്‍ വൃക്കകളെ ഗുരുതരമായി ബാധിക്കുകയും ചെയ്യും. ഗില്ലന്‍ബാര്‍ സിന്‍ഡ്രോം ബാധിച്ചാല്‍ രോഗപ്രതിരോധശേഷി നശിപ്പിച്ച്‌, പേശികളും മറ്റും തളര്‍ന്ന് കിടപ്പിലായി പോകുന്ന അവസ്ഥയും ഉണ്ടാകാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

പുരുഷന്മാരിലെ മുടികൊഴിച്ചിൽ തടയാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കൂ!

മുടികൊഴിച്ചിൽ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ്. ഓരോ ദിവസവും നൂറ് മുടി വരെ കൊഴിയുന്നത് ...

news

ഇതൊന്ന് പരീക്ഷിക്കൂ, ചുമ പമ്പ കടക്കും!

പലരെയും കുഴപ്പിക്കുന്ന ഒരു പ്രശ്നമാണ് ചുമ. നിസാര പ്രശ്നമെന്ന് തള്ളിക്കളയാന്‍ വരട്ടെ. ...

news

ഇനി ദുഃസ്വപ്നങ്ങളെ ഉറക്കത്തിൽനിന്നും ഇല്ലാതാക്കാം, ശാസ്ത്രത്തിന്റെ ഒരു വളർച്ചയേ !

ദുസ്വപ്നങ്ങൾ കണ്ട് ഞെട്ടി ഉണരാത്തവരായി ആരും ഉണ്ടാവില്ല. ചിലർക്കാവട്ടെ ദുസ്വപ്നങ്ങൾ ഒരു ...

news

പയറും ചിക്കനും - മാറിട വളര്‍ച്ചയ്ക്ക് ഇതിലും നല്ല ആഹാരമില്ല!

മാറിടം ആകര്‍ഷണീയമല്ലെന്നും മാറിടത്തിന് വളര്‍ച്ചയില്ലെന്നും പരിതപിക്കുന്ന സ്ത്രീകള്‍ ...

Widgets Magazine