ചില ചിക്കന്‍പോക്‌സ് മണ്ടത്തരങ്ങൾ, അതെല്ലാം വെറും തെറ്റിദ്ധാരണകൾ!

ഈ സമയത്ത് കഞ്ഞി മാത്രമേ കുടിക്കാവൂ എന്നത് ഒരു തെറ്റിദ്ധാരണയാണ്.

Last Updated: ബുധന്‍, 6 മാര്‍ച്ച് 2019 (15:07 IST)
വേനൽക്കാലത്ത് വില്ലനായെത്തുന്നൊരു രോഗമാണ് ചിക്കൻപോക്സ്. ചൂട് കനക്കുന്നതോടു കൂടെ ചിക്കൻപോക്സ് പരക്കുന്നത് വ്യാപകമായി കൊണ്ടിരിക്കുകയാണ്. കൃത്യമായ ചികിത്സയുണ്ടെങ്കിലും ചികിത്സാ രീതികൾ സംബന്ധിച്ച അറിവില്ലായ്മയും ചില അബദ്ധ ധാരണകളും ഈ രോഗാവസ്ഥയെ പലപ്പോഴും വഷളാക്കുന്നു. ചിക്കൻപോക്സിനെക്കുറിച്ച് പൊതുവിലുളള ചില തെറ്റിദ്ധാരണകൾ എന്തൊക്കെ എന്നു നോക്കാം.

പകരുവാൻ സാധ്യതയേറിയ ഒരു രോഗമാണ് ചിക്കൻ പോക്സ്. ഈ സമയത്ത് കഞ്ഞി മാത്രമേ കുടിക്കാവൂ എന്നത് ഒരു തെറ്റിദ്ധാരണയാണ്. വെളളവും പച്ചക്കറിയും പഴങ്ങളും ധാരാളം ഈ സമയത്തു കഴിക്കണം. അതുപോലെ തന്നെ പണ്ടു മുതൽക്കേ കേൾക്കുന്ന തെറ്റിദ്ധാരണയാണ് അസുഖമുളള സമയത്ത് കുളിക്കരുത് എന്ന്. ദേഹത്തു വരുന്ന കുരുക്കൾ പൊട്ടാതെ ശ്രദ്ധിച്ചാൽ മതിയാവും ഈ സമയത്ത് കുളിക്കുന്നതു കൊണ്ട് തെറ്റോന്നുമില്ല.

ചിക്കൻപോക്സിനു മരുന്നില്ല എന്നതും പണ്ടുമുതൽക്കേ കേട്ടുവരുന്ന ഒരു കാര്യമാണ്. എന്നാൽ ശാസ്ത്രം ഇത്രയും വളർന്നിട്ടും ഇപ്പോഴും മരുന്നില്ല എന്നു ചിന്തിക്കുന്നതു തന്നെ മണ്ടത്തരം എന്നു പറയാതെ നിർവ്വാഹമില്ല. കുത്തിവെപ്പ് 1.5 വയസുള്ള കുട്ടി മുതൽ മുതിർന്നവർക്ക് വരെ എടുക്കാം. രണ്ട് ഡോസാണ് കുത്തിവെപ്പ്. സർക്കാർ ആശുപത്രിയിൽ ലഭ്യമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :