ചൂടുകാലങ്ങളിൽ ബദാം വെറുതേ കഴിക്കുന്ന ശീലമുണ്ടോ? എങ്കിൽ സൂക്ഷിച്ചോളൂ അപകടങ്ങൾ ഏറെയാണ്

ബദാം വെറുതേ കഴിക്കരുതേ...

Rijisha M.| Last Modified ബുധന്‍, 16 മെയ് 2018 (10:42 IST)
ബദാം ആരോഗ്യത്തിന് വളരെ നല്ലതാണെന്ന് എല്ലാവർക്കും അറിയാം. വണ്ണം കുറയ്‌ക്കാനും ആരോഗ്യം വർദ്ധിപ്പിക്കാനുമൊക്കെ നാം ബദാം കഴിക്കാറുണ്ട്. പ്രോട്ടീൻ, വൈറ്റമിൻ, ഫൈബർ, കാൽസ്യം, സിങ്ക്, ഫാറ്റി ആസിഡ് തുടങ്ങിയവ ബാദാനിൽ അടങ്ങിയിരിക്കുന്നു. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ ദിവസേന കുറച്ചു ബദാം കഴിക്കുന്നത് ആരോഗ്യകരമായി നല്ലതാണ്.

ബദാമിന്റെ തൊലി ഏറെ ഗുളകരമാണെന്നുള്ളതുകൊണ്ടുതന്നെ ഉണക്ക ബദാം കഴിക്കാനാണ് നമുക്ക് താൽപ്പര്യം. എന്നാൽ വേനൽക്കാലത്ത് ബദാം വെറുതെ കഴിക്കുന്നത് നല്ലതല്ലെന്നാണ് വിദഗ്‌ദരുടെ അഭിപ്രായം. കാരണം വേനൽക്കാലത്ത് ബദാം ശരീരത്തെ ചൂടാക്കുകയും നമ്മുടെ ദഹന പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. എന്നാൽ ബദാം കുതിർത്ത് കഴിക്കുന്നതിന് കുഴപ്പമില്ല.

ബദാം ശരീരത്തെ ചൂടാക്കുന്നതുകൊണ്ടുതന്നെ വേനൽക്കാലത്ത് ഇത് കഴിക്കുന്നത് ചൂട് കൂടാൻ കാരണമാകും. പിത്തദോഷമുള്ളവർക്ക് ഉണക്ക ബദാം കഴിച്ചാൽ ശരീരത്തിന് പുകച്ചിൽ, പൈൽസ് തുടങ്ങിയ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ ബദാമിന്റെ തിലൊ കളയുന്നത് അത്ര നല്ലതല്ല. കാരണം ബദാമിന്റെ തൊലിയിലെ ഫ്ലവനോയിഡ് ഇയുമായി പ്രവർത്തിച്ച് ആന്റി ഓക്സിഡന്റിനെ വർദ്ധിപ്പിക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :