കരിക്കിൻ വെള്ളം കുടിച്ചുകൊണ്ട് പ്രതിരോധിക്കാം വരുന്ന ചൂടുകാലത്തെ !

Last Modified ചൊവ്വ, 5 ഫെബ്രുവരി 2019 (14:50 IST)
ചൂടുകാലം അടുത്തെത്തിയിരിക്കുന്നു. മാർച്ച് മാസത്തിലേക്ക് കടക്കുന്നതോടെ വെയിൽ കടുക്കും, അന്തരീക്ഷത്തിൽ ചൂട് വർധിക്കും. ചൂടുമൂലം ശരീരത്തിലുണ്ടാകുന്ന ജലനഷ്ടം തടയാൻ ഏറ്റവും നല്ല മാർഗമാണ് കരിക്ക് കുടിക്കുന്നത് ശീലമാക്കുക എന്നത്. വിയർപ്പിലൂടെ നഷ്ടമാകുന്ന ഊർജത്തെ റീ ചാർജ് ചെയ്യാനുള്ള മാർഗമാണിത്.

ചൂടിനെ തടുക്കൻ ഇനി പലയിടത്തും ഇളനീർ പന്തലുകളുയരും. പ്രകൃതിയില്‍ നിന്നും നേരിട്ട് ലഭിക്കുന്നതിനാല്‍ നൂറു ശതമാനം ശുദ്ധമാണ് കരിക്കിന്‍ വെള്ളവും കാമ്പും. ചൂടോ, തണുപ്പോ കാലാവസ്ഥ ഏതായാലും ക്ഷീണം മാറാന്‍ എപ്പോഴും കരിക്കിന്‍ വെളളം കുടിക്കുന്നത് നല്ലതാണ്. ഗര്‍ഭണികള്‍ കരിക്കിന്‍ വെളളം കുടിക്കുന്നതിലൂടെ പ്രതിരോധ ശക്തി വര്‍ദ്ധിക്കും എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ദിവസവും രാവിലെ കരിക്കിന്‍ വെളളമോ നാളികേരത്തിന്റെ വെളളമോ കുടിക്കുന്നത് ഇലക്‌ട്രോ ലൈറ്റുകള്‍ ധാരാളം ഉളളില്‍ ചെല്ലുന്നതിന് സഹായിക്കും. ഇത് ഉന്മേഷം വർധിക്കുന്നതിനും മാനസിക സമ്മർദ്ദം കുറക്കുന്നതിന്നും ഏറെ നല്ലതാണ്. കരിക്കിൽ അടങ്ങിയിരിക്കുന്ന നാരുകൾ ശരീരഭാരം കുറക്കാൻ സഹായകമാണ്. ദഹന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനും ഇത് സഹായിക്കും.

പ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുവാനും മോണ സംബന്ധമായ അസുഖങ്ങളെ ചെറുക്കുന്നതിന്നും കരിക്കിൻ വെള്ളം ഉത്തമ ഔഷധമാണ്. മൂത്ര സംബന്ധമായ പ്രശ്‌നങ്ങള്‍ കരിക്കു കുടിക്കുന്നതിലൂടെ ഒഴിവാകും. മാത്രമല്ല വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കില്‍ അത് ദിവസങ്ങൾ കൊണ്ട് ഇല്ലാതാക്കാൻ ഈ പാനിയത്തിന് സാധിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :