ചൂടാണോ നിങ്ങളുടെ പ്രശ്‌നം? പേരയുടെ ഇല അത്യുത്തമം

വേനല്‍ക്കാലത്ത് ശ്രദ്ധിക്കേണ്ടത്...

Rijisha M.| Last Updated: തിങ്കള്‍, 7 മെയ് 2018 (10:46 IST)
കൊടുംചൂടേറ്റ് വാടിക്കരിഞ്ഞ് വന്നയുടനെ ഫ്രിഡ്‌ജില്‍ നിന്ന് തണുത്ത വെള്ളം കുടിക്കുന്നവരും എസിയിലേക്ക് ചെന്നുകയറുന്നവരും സൂക്ഷിക്കുക. ഇത് ആരോഗ്യത്തിന് ഹാനീകരമാണെന്ന് മാത്രമല്ല, തൊണ്ട വേദന പോലുള്ള മറ്റ് രോഗങ്ങളെ വിളിച്ചുവരുത്തുകയും ചെയ്യും. അല്‍പ്പം വിശ്രമിച്ച് ദേഹമൊന്ന് തണുത്തതിന് ശേഷം മാത്രം തണുത്ത ഭക്ഷണം കഴിക്കുകയോ എസിയിലേക്ക് കയറുകയോ ചെയ്യുക.

ദാഹിക്കുമ്പോള്‍ കുടിക്കാന്‍ തിളപ്പിച്ചാറ്റിയ വെള്ളം തന്നെയാണ് ഏറ്റവും നല്ലത്. തിളപ്പിക്കുന്ന വെള്ളത്തില്‍ അല്‍പ്പം തുളസിയില, പേരയുടെ ഇല, ജീരകം, ബ്രഹ്‌മി തുടങ്ങിയവ ചേര്‍ക്കുന്നതും വളരെ നല്ലതായിരിക്കും. സംഭാരമാണെങ്കില്‍ ഏറ്റവും ഉചിതം. പ്രകൃതി തന്നെ കനിഞ്ഞു നല്‍കിയ കരിക്ക് ചൂടുകാലത്ത് ആരോഗ്യത്തിന് ഏറ്റവും ഉചിതമാണ്. പഞ്ചസാര ചേര്‍ത്ത് ഉണ്ടാക്കുന്ന ജ്യൂസുകള്‍ കഴിക്കുന്നത് ദാഹം ഇരട്ടിയാക്കും. ചൂടുകാലത്ത് ഭക്ഷണരീതിയില്‍ മാറ്റം വരുത്തുന്നതും നല്ലതാണ്. മിതമായി ആഹാരം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.

ജലാംശം കൂടുതലുള്ള കക്കിരി, പടവലം, വെള്ളരി തുടങ്ങിയ പച്ചക്കറികളും തണ്ണിമത്തന്‍, ചക്ക, ഓറഞ്ച്, ഉറുമാമ്പഴം തുടങ്ങിയ പഴവര്‍ഗ്ഗങ്ങളും കഴിക്കാന്‍ ശ്രമിക്കുക. തൈരിന് പകരം മോര് കഴിക്കുന്നതാണ് ബെസ്‌റ്റ്. മത്സ്യങ്ങളില്‍ ചെറുമീനുകളും മാംസങ്ങളില്‍ ആട്ടിറച്ചിയുമാണ് ഉചിതം.

വെയിലത്ത് പാര്‍ക്കുചെയ്‌തിരിക്കുന്ന വാഹനങ്ങളില്‍ പെട്ടെന്ന് എസി കൂട്ടിയിടുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. വാഹനത്തിലെ അപ്പോൾസ്‌റ്ററിയിലെ പ്ലാസ്‌റ്റിക്കും മറ്റും ഉരുകി, അപകടകരമായ ചൂടുവാതകം ഇതില്‍ തങ്ങിനില്‍ക്കുകയും ചെയ്യും. അൽപനേരം വിൻഡോ തുറന്നിട്ട്, അന്തരീക്ഷ ഊഷ്‌മാവുമായി തുലനം ചെയ്‌ത ശേഷം മാത്രം മെല്ലെ തണുപ്പു കൂട്ടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :