jibin|
Last Modified വെള്ളി, 15 ജൂണ്‍ 2018 (13:19 IST)
കാലം മാറിയതോടെ സൌന്ദര്യ സങ്കല്‍പ്പത്തിന്റെ കാര്യത്തിലും അടിമുടി മാറ്റം സംഭവിച്ചു. പുരുഷന്മാരേക്കാള്‍ സ്‌ത്രീകളാണ് സൌന്ദര്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്നത്.
സൌന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ ചെലുത്തുന്ന പെണ്‍കുട്ടികളെ ഇന്ന് അലട്ടുന്ന ഒരു കാര്യമാണ് പുരികങ്ങളിലുള്ള രോമവളർച്ച വര്‍ദ്ധിപ്പിക്കാന്‍ കഴിയുമോ എന്നത്. ഇതിനായി പല മരുന്നുകള്‍ പരീക്ഷിക്കുകയും ഡോക്‍ടര്‍മാരെ സമീപിക്കുകയും ചെയ്യുന്നവര്‍ ധാരാളമാണ്.
പുരികങ്ങളിലുള്ള രോമവളർച്ച സ്വാഭാവികമായി ഉണ്ടാവേണ്ടതാണെങ്കിലും ഇവയുടെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാന്‍ ആയുര്‍വേദത്തിലെ ചില കൂട്ടുകള്‍ക്ക് സാധിക്കും. നാരസിംഹരസായനം പതിവായി ഉപയോഗിക്കുന്നത് മികച്ച ഫലം തരും.
ലാക്ഷാദികേരം , നാൽപ്പാമരാദി കേരം , പിണ്ഡ തൈലം , എന്നിവയിൽ എതെങ്കിലും ഒന്ന് ശരീരത്ത് പുരട്ടി കുളിച്ചാൽ നിറം കുറച്ച് കൂടാൻ സാധ്യതയുണ്ടെന്നും പഴമക്കാര്‍ അവകാശപ്പെടുന്നു. എന്നാല്‍ പുരികങ്ങളിലുള്ള രോമവളർച്ച സ്വാഭാവിക പ്രക്രീയയാണെന്നതില്‍ സംശയമില്ല.