ഏത്തപ്പഴം പതിവാക്കിയാന്‍ എന്താണ് നേട്ടമെന്ന് അറിയാമോ ?

ഏത്തപ്പഴം പതിവാക്കിയാന്‍ എന്താണ് നേട്ടമെന്ന് അറിയാമോ ?

  health , benefits of banana , banana , food , ഏത്തപ്പഴം , ആരോഗ്യം , നേന്ത്രപ്പഴം
jibin| Last Updated: വ്യാഴം, 14 ജൂണ്‍ 2018 (11:04 IST)
കുട്ടികൾക്കും മുതിർന്നവർക്കും തിരക്കിനിടയിലും കഴിക്കാവുന്ന വിഭവമാണ് ഏത്തപ്പഴം. മനുഷ്യ ശരീരത്തിന് ആവശ്യമായ ഗുണങ്ങള്‍ നിരവധിയുണ്ട് നേന്ത്രപ്പഴത്തില്‍.

ധാരാളം വിറ്റാമിനുകളും ധാതുക്കളും കാർബോഹൈഡ്രേറ്റുകളും ഏത്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ആരോഗ്യദായകമാണ് ഇവ. അമിതവണ്ണം തടയുന്നതിനൊപ്പം ഹൃദയാഘാതത്തിനൊപ്പം പക്ഷാഘാതം ഉൾപ്പെടെയുള്ളവയെ ഒഴിവാ‍ക്കാനും ഏത്തപ്പഴത്തിന്​കഴിയും.

കോംപ്ലക്സ് കാർബോഹൈഡ്രേറ്റും സിംപിൾ കാർബോഹൈഡ്രേറ്റും അടങ്ങിയ അപൂർവം ഫലങ്ങളിലൊന്നാണ് ഏത്തപ്പഴം. നാരുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ഗർഭിണികൾ ഏത്തപ്പഴം ശീലമാക്കുന്നതു ഗർഭസ്‌ഥശിശുവിന്റെ ശരീരവികാസത്തിനു ഗുണം ചെയ്യും.

നാഡീവ്യവസ്‌ഥയുടെ കരുത്തിനും വെളുത്ത രക്‌താണുക്കളുടെ നിർമാണത്തിനും ഏത്തപ്പഴത്തിലുളള വിറ്റാമിൻ ബി6 സഹായകമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :