തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കാറുണ്ടോ ?; ഇത് മരണത്തിന് കാരണമാകും

ശനി, 3 ഫെബ്രുവരി 2018 (13:01 IST)

  Health , hospital , death , Medicine , ആരോഗ്യം , മൂക്ക് , വായ് , പരിശോധ , ഡോക്‍ടര്‍
അനുബന്ധ വാര്‍ത്തകള്‍

തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും കൂടി പൊത്തിപ്പിടിക്കുന്നതാണ് ഭൂരിഭാഗം പേരും. തുമ്മുമ്പോള്‍ നമ്മളിലെ അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്താതിരിക്കാനാണ് എല്ലാവരും മൂക്കും വായും കൈ ഉപയോഗിച്ചോ കര്‍ച്ചീഫ് ഉപയോഗിച്ചോ പൊത്തി പിടിക്കുന്നത്. ചെറുപ്പത്തില്‍ മാതാപിതാക്കള്‍ പകര്‍ന്നു നല്‍കിയ ഈ ശീലം മുതിര്‍ന്നവരാകുമ്പോഴും തുടരുന്നു.

മൂക്കും വായും പൊത്തി പിടിച്ചു വേണം തുമ്മാന്‍ എന്നാണ് ഡോക്‍ടര്‍മാരും പറയുന്നത്. എന്നാല്‍, ഇത് മരണത്തിന് വരെ കാരണമാക്കാവുന്ന പ്രവണതയാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കിയിരിക്കുന്നത്.

തുമ്മല്‍ വരുമ്പോള്‍ മൂക്കും വായും പൊത്തിപിടിക്കുമ്പോള്‍ ഉണ്ടാകുന്ന സമ്മർദഫലമായി തലച്ചോറിലെ രക്തക്കുഴലുകള്‍ക്ക് പൊട്ടല്‍, തൊണ്ടയില്‍ മുറിവ്, ചെവിക്കെല്ലിനു പരുക്ക് എന്നിവയുണ്ടാകുകയും മരണം സംഭവിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്.

അമേരിക്കയില്‍ തുമ്മല്‍ വന്നപ്പോള്‍ മൂക്കും വായും പൊത്തിപിടിച്ചതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. യുവാവിനെ വിദഗ്ദ പരിശോധനയ്‌ക്ക് വിധേയമാക്കിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

മൂക്കും വായും പൊത്തിപിടിച്ച് തുമ്മിയതു മൂലം യുവാവിന്റെ തൊണ്ട മുതല്‍ നെഞ്ചു വരെയുള്ളിടത്തെ കോശങ്ങള്‍, മസ്സിലുകള്‍ എന്നിവിടങ്ങളില്‍ വായൂ കുമിളകള്‍ രൂപപ്പെട്ട അവസ്ഥയിലായിരുന്നു‍. തുടര്‍ന്ന് ട്യൂബ് വഴിയായിരുന്നു ഇയാള്‍ക്ക് മരുന്നും ഭക്ഷണവും നല്‍കിയത്.

ദിവസങ്ങളോളം ആശുപത്രിയില്‍ ചെലവഴിച്ച് വിദഗ്ദ ചികിത്സകള്‍ നേടിയതാണ് യുവാവിന്റെ ജീവന്‍ നിലനിര്‍ത്താന്‍ സഹായിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

വെറും മൂന്നേ മൂന്ന് ദിവസം മതി... മുഖക്കുരു എന്ന വില്ലനെ പമ്പകടത്താം !

ഏതൊരാളുടേയും സൗന്ദര്യത്തിന് വിലങ്ങുതടിയായി നില്‍ക്കുന്ന ഒന്നാണ് മുഖക്കുരു. അത് ...

news

ഒരോ ദിവസവും ആനന്ദപ്രദമാക്കാം... എഴുന്നേറ്റയുടന്‍ ഈ കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണെങ്കില്‍ !

രാവിലെ എഴുന്നേറ്റ ശേഷം ആദ്യം എന്താണ് ചെയ്യാറുള്ളതെന്ന് ചോദിച്ചാല്‍ പാതി തുറന്ന കണ്ണുമായി ...

news

സ്ഥിരമായി പാലും മാംസവും കഴിക്കുന്നവരാണോ ? എങ്കില്‍ ഈ രോഗം നിങ്ങളെ തേടിയെത്തും !

രോഗങ്ങൾ എന്നും ഏതൊരാളുടേയും പേടി സ്വപ്‌നമാണ്. പേരുകള്‍ അറിയാവുന്നതും അറിയാത്തതുമായ ...

news

ദിവസവും രണ്ട് മുട്ടയില്‍ കൂടുതല്‍ കഴിക്കുന്നവരാണോ ? എങ്കില്‍...

സ്ഥിരമായി മുട്ട കഴിക്കുന്നതിലൂടെ കൊളസ്ട്രോള്‍ വര്‍ധിക്കുകയും അതിലൂടെ ആരോഗ്യം ...

Widgets Magazine