Widgets Magazine
Widgets Magazine

ഫീസ് നല്‍കാത്തതിനാല്‍ പരീക്ഷ എഴുതിച്ചില്ല; അധ്യാപകരുടെ പരിഹാസം താങ്ങാനാകാതെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കി

ഹൈദരാബാദ്, വെള്ളി, 2 ഫെബ്രുവരി 2018 (14:02 IST)

Widgets Magazine
  school , Student , commits suicide , suicide , death , Sai Deepthi , police , സായ് ദീപ്തി , ആത്മഹത്യ , ഫീസ് , പൊലീസ്
അനുബന്ധ വാര്‍ത്തകള്‍

ഫീസ് നല്‍കിയില്ലെന്ന കാരണത്താല്‍ പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ അനുവദിക്കാത്തതില്‍
മനംനൊന്ത് ഒമ്പതാം ക്ലാസുകാരി ചെയ്‌തു. സായ് ദീപ്തി (14) എന്ന പെണ്‍കുട്ടിയാണ് ജീവനൊടുക്കിയത്.

കുട്ടിയുടെ മരണത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു. വിദ്യാര്‍ഥിയുടെ ആത്മത്യാക്കുറിപ്പില്‍ പരീക്ഷ എഴുതാന്‍ സ്‌കൂള്‍ അധികൃതര്‍ സമ്മതിച്ചില്ലെന്നും, അതിനാല്‍ ജീനനൊടുക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്.

“അവര്‍ എന്നെ പരീക്ഷഎഴുതാന്‍ സമ്മതിച്ചില്ല, അമ്മ ക്ഷമിക്കണം” - എന്നാണ് ദീപ്‌തിയുടെ ആത്മത്യാക്കുറിപ്പില്‍ പറയുന്നത്.

സ്‌കൂള്‍ ഫീസ് നല്‍കാത്തതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് സായ് ദീപ്തിയെ അധ്യാപകര്‍ ക്ലാസില്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും പരിഹസിക്കുകയും ചെയ്‌തിരുന്നു.

ഈ സംഭവം ദീപ്‌തിയെ മാനസികമായി ബാധിച്ചിരുന്നുവെന്ന് മൂത്ത സഹോദരി പൊലീസിന്‍ മൊഴി നല്‍കി.



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

കെഎസ്ആർടിസിക്ക് ഇത്തവണയും രക്ഷയില്ലെന്ന് കെ സുരേന്ദ്രന്‍; അവതരിപ്പിച്ചത് സാങ്കല്പിക ബജറ്റ്

ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച സംസ്ഥാന ബജറ്റിനെ വിമർശിച്ച് ബിജെപി നേതാവ് ...

news

കോൺഗ്രസ് - സിപിഎം ധാരണ തടയാൻ ബിജെപിയുടെ മുന്നില്‍ ഒറ്റ മാര്‍ഗമേയുള്ളൂ; അഡ്വ. ജയശങ്കര്‍ പറയുന്നു

ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ അനുദിനം ഉയർന്നു വരുന്ന പ്രതിപക്ഷ കക്ഷികളുടെ ഐക്യം തടയാൻ ...

news

വനിതാ സാമൂഹിക ക്ഷേമത്തിന് ഊന്നല്‍ നല്‍കി പിണറായി സര്‍ക്കാരിന്റെ മൂന്നാം ബജറ്റ്‍; ആരോഗ്യ വിദ്യാഭ്യാസ മേഖലയ്ക്കും പരിഗണന

പിണറായി വിജയന്‍ സർക്കാരിന്റെ മൂന്നാമത് ബജറ്റ് ധനകാര്യമന്ത്രി ടി എം തോമസ് ഐസക്ക് ...

Widgets Magazine Widgets Magazine Widgets Magazine