മുസ്‌ലീം പെൺകുട്ടിയെ പ്രണയിച്ച യുവാവിനെ യുവതിയുടെ വീട്ടുകാര്‍ അമ്മയുടെ മുന്നിലിട്ട് വെ​ട്ടി​ക്കൊ​ന്നു

ന്യൂഡല്‍ഹി, ശനി, 3 ഫെബ്രുവരി 2018 (12:02 IST)

Photographer Killed , Girlfriend , death , murder , police , Delhi Road, Police , Ankit , അങ്കിത് , പെണ്‍കുട്ടി , മു​സ്‌​ലിം , വെ​ട്ടി​ക്കൊ​ന്നു , അമ്മ

മു​സ്‌​ലിം പെ​ൺ​കു​ട്ടി​യെ പ്ര​ണ​യി​ച്ച യുവാവിനെ അമ്മയുടെ മുന്നില്‍ വെച്ച് യുവതിയുടെ വീട്ടുകാര്‍  വെട്ടിക്കൊന്നു. ഫോട്ടാഗ്രാഫറായ അങ്കിത് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അ​മ്മ​യും അ​ച്ഛ​നും അ​മ്മാ​വ​നും അ​റ​സ്റ്റി​ലാ​യി. ഡ​ൽ​ഹി​യി​ൽ വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

വ്യത്യസ്ഥ സമുദായത്തില്‍ പെട്ട അങ്കിതും ഇ​രു​പ​തു​കാ​രി​യാ​യ പെണ്‍കുട്ടിയും തമ്മില്‍ മൂന്നു വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധം വീ​ട്ടു​കാ​ർ അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ഇവര്‍ വിവാഹം കഴിക്കുമെന്ന സൂചന ലഭിച്ചതോടെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അങ്കിതിനെ നടുറോഡിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു.

പെ​ൺ​കു​ട്ടി​യു​ടെ അ​ച്ഛ​നും അ​മ്മ​യും അ​മ്മാ​വ​നും പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത ഒ​രു സ​ഹോ​ര​നും ചേ​ർ​ന്നാ​ണ് അ​ങ്കി​തി​നെ ആ​ക്ര​മി​ച്ച​ത്. ബ​ഹ​ളം​കേ​ട്ട് വീ​ടി​നു പു​റ​ത്തേ​ക്കു​വ​ന്ന അ​ങ്കി​തി​ന്‍റെ അ​മ്മ​ കമലേഷിന്റെ മു​ന്നില്‍ വെച്ചായിരുന്നു ​ആ​ക്ര​മ​ണം. തടയാന്‍ ശ്രമിച്ച കമലേഷിനെ പെണ്‍കുട്ടിയുടെ തടഞ്ഞു വെച്ച് മര്‍ദ്ദിച്ചു. അമ്മയെ മര്‍ദ്ദിക്കുന്നത് തടയാന്‍ അങ്കിത് ശ്രമിക്കുന്നതിനിടെ അ​ങ്കി​തിന്റെ കഴുത്തിന് വെട്ടുകയായിരുന്നു.

രക്തം വാര്‍ന്ന് റോഡില്‍ കിടന്ന മകനെ ആശുപത്രിയിലെത്തിക്കാന്‍ കരഞ്ഞ് പറഞ്ഞിട്ടും ഫോട്ടോ എടുക്കുകയല്ലാതെ ആരും സഹായിച്ചില്ലെന്ന് കമലേഷ് പറഞ്ഞു. അങ്കിതിന്റെ സമീപവാസിയായിരുന്നു കോളോജ് വിദ്യാര്‍ഥിയായ പെണ്‍കുട്ടി. ഇരുവരും പ്രണയത്തിലായതോടെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ താ​മ​സം മാ​റി പോയിരുന്നുവെങ്കിലും ബന്ധം തുടര്‍ന്നതാണ് വീട്ടുകാരെ പ്രകോപിപ്പിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കണ്ണട വിവാദത്തില്‍ കുടുങ്ങി സ്പീക്കറും; ശ്രീരാമകൃഷ്ണന്റെ കണ്ണടയ്ക്ക് അരലക്ഷം - കണ്ണട ഡോക്ടർ നിർദേശിച്ചതെന്ന് വിശദീകരണം

പിണറായി വിജയന്‍ സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയ കണ്ണട വിവാദം വീണ്ടും. നിയമസഭാ സ്പീക്കർ ...

news

അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഓസ്ട്രേലിയ ഓൺ ഔട്ട്, ഇന്ത്യക്കും ജയത്തിനുമിടയില്‍ 217 റണ്‍സ്

അണ്ടർ–19 ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് കിരീടലക്ഷ്യം 217 റൺസ്. ...

news

ഇതു കേരളം തന്നെയോ? മകന്റെ കൺമുന്നിൽ വെച്ച് യുവതിയെ പൊലീസ് സ്റ്റേഷനിൽ വിവസ്ത്രയാക്കി അപമാനിച്ചു

കേരള പൊലീസിന് നാണക്കേടുണ്ടാക്കുന്ന റിപ്പോർട്ട് പുറത്ത്. പൊലീസ് കള്ളക്കേസെടുത്തെന്ന് ...

news

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരായ 760 തെളിവുകൾ പൊലീസ് കോടതിയിൽ സമർപ്പിച്ചു

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന നീക്കവുമായി പൊലീസ്. കേസില്‍ രേഖകളുടെയും ...

Widgets Magazine