അമിതഭാരമകറ്റും ബീറ്റ്‌റൂട്ട് ജ്യൂസ് !

Sumeesh| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (19:50 IST)
അമിത വണ്ണം, കുടവയർ, കുറക്കാൻ നമ്മൾ എന്തൊക്കെയാണ് ചെയ്യാറുള്ളത്. ഇഷ്ടമുള്ള പല ഭക്ഷണങ്ങളും ഒഴിവാക്കും പല തരത്തിലുള്ള വ്യയാമങ്ങൾ ചെയ്യും, പക്ഷെ ഇതുകൊണ്ടൊന്നും കാര്യം നടക്കുന്നില്ലെ ? എങ്കിൽ ഒഴിവാക്കുന്നതിനു പകരം ചില ആഹാര പഥാർത്ഥങ്ങൾ കഴിക്കുന്നതിലൂടെ അമിത ഭാരവും കുടവയറും കുറക്കാം.

ബീറ്റ്റട്ട് ജ്യൂസിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ബീറ്റ്റൂട്ട് പാകം ചെയ്‌ത് കഴിക്കുന്നതും അല്ലതെ കഴിക്കുന്നതും ഒക്കെ ആരോഗ്യത്തിന് നല്ലതാണ്. ആരോഗ്യപരമായ ഗുണങ്ങളാല്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് ബീറ്റ് റൂട്ട്. ബീറ്റ്‌റൂട്ട് ജ്യൂസില്‍ ജീവകങ്ങളും പോഷകങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്.

മാത്രമല്ല, ഇതില്‍ കലോറി തീരെ കുറവുമാണ്. ഒരു ബീറ്റ്‌റൂട്ടില്‍ 35 കലോറി മാത്രമാണ് ഉള്ളത്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ള ഒന്നു കൂടിയാണ് ബീറ്റ്‌റൂട്ട്. ബീറ്റ്റൂട്ടിന്റെ രുചി ഇഷ്‌ടമല്ലാത്തവർക്ക് ജ്യൂസിൽ അൽപ്പം ചെറുനാരങ്ങാ നീരോ തേനോ ചേർക്കാവുന്നതാണ്. വൈറ്റമിന്‍ സി ധാരാളം അടങ്ങിയ നാരങ്ങയും ആന്റിഓക്‌സിഡന്റായ തേനും ജ്യൂസിൽ ചേർക്കുമ്പോൾ അതിന്റെ ഗുണം ഇരട്ടിക്കുക മാത്രമേ ചെയ്യുകയുമുള്ളൂ.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :