എല്ലാവരും സസ്യബുക്കുളാവണെന്ന് ഉത്തരവിടാൻ കോടതിക്ക് കഴിയില്ലെന്ന് സുപ്രീം കോടതി

Sumeesh| Last Modified വെള്ളി, 12 ഒക്‌ടോബര്‍ 2018 (15:51 IST)
ഡൽഹി: രാജ്യത്ത് എല്ലാവരും പച്ചക്കറികൾ മാത്രമേ കഴിക്കാൻ പാടുള്ളു എന്ന് കോടതിക്ക് ഉത്തരവിടാനാവില്ലെന്ന് സുപ്രീം കോടതിയുടെ നീരീക്ഷണം. മാംസക്കയറ്റുമതി നിർത്തണം എന്ന ആവശ്യം ഉന്നയിച്ച് ഹെല്‍ത്തി വെല്‍ത്തി എത്തിക്കല്‍ വേള്‍ഡ്, ഗൈഡ് ഇന്ത്യ ട്രസ്റ്റ് എന്നി എൻ ജി ഓകൾ സമർപ്പിച്ച ഹർജി പരിഗണിക്കവെ ജസ്റ്റിസ് മദന്‍ ബി ലോക്കുര്‍ ആണ് നിരീക്ഷണം നടത്തിയത്

എല്ലാവരും വെജിറ്റേറിയൻ ആകണമെന്നാണോ നിങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഹർജി പരിഗണിക്കവെ കോടതി ചോദിച്ചു. എന്നാൽ രാജ്യത്ത് എല്ലാവരും വെജിറ്റേറിയൻ മാത്രമേ കഴിക്കാവു എന്ന് കോടതിക്ക് ഉത്തരവിടാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു. കേസ് വീണ്ടും ഫെബ്രുവരിയിൽ പരിഗണിക്കാൻ മാറ്റിവച്ചിരിക്കുകയാണ്. കാശപ്പിനുള്ള മാടുകളെ ചന്തകളിൽ നിന്നും വാങ്ങാനാവില്ല എന്ന കേന്ദ്ര സർക്കാർ ഓർഡിനൻസ് നേരത്തെ സുപ്രീം കോടതി തടഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :