തൃശൂരിലും എറണാകുളത്തും നടന്ന എ ടി എം മോഷങ്ങൾക്ക് പിന്നിൽ പ്രഫഷണൽ സംഘം: പത്ത് മിനിറ്റിനുള്ളിൽ എ ടി എം തകർത്ത് പണവുമായി കടന്നു

വെള്ളി, 12 ഒക്‌ടോബര്‍ 2018 (15:24 IST)

മധ്യകേരളത്തിൽ കൊച്ചിയിലും തൃശൂരിലും നടന്ന എം ടി എം മോഷണം ഒരേ സംഘം നടത്തിയതാണെന്ന നിമനത്തിൽ പൊലീസ്. തൃശൂർ കൊരട്ടിയിലെ സൌത്ത് ഇന്ത്യൻ ബാങ്കിന്റെ എ ടി എമ്മിൽ നിന്നും 25 ലക്ഷം രൂ‍പയും, എറണാകുളം ഇരുമ്പനത്തെ എസ് ബി ഐ എ ടി എമ്മിൽ നിന്നും10 ലക്ഷം രൂപയുമാണ് കവർച്ച നടത്തിയത്. 
 
രണ്ട് എ ടി എമ്മുകളിലും സമാനമായ രീതിയിലാണ് മോഷണം നടത്തിരിക്കുന്നത്. എ ടി എം കൌണ്ടറിനുള്ളിൽ കയറിയ ഉടൻ മോഷ്ടാവ് സി സി ടി വി ക്യാമറ പെയിന്റടിച്ച് മറക്കുകയും പത്തുമിനിറ്റിനുള്ളിൽ തന്നെ എ ടി എം തകർത്ത് പണവുമായി കടക്കുകയാണ് ചെയ്തിരിക്കുന്നത്. മോഷണത്തിനു ശേഷം രണ്ടിടത്തും ഷട്ടറുകൾ താഴ്ത്തിയിട്ടുണ്ട്.
 
സംഘത്തിൽ മൂന്നുപേരുള്ളതയാണ് പൊലീസിന്റെ നിഗമനം. രണ്ടു പേർ കാറിലിരിക്കുയായിരുന്നു. വെള്ളിയാച പുലർച്ചെ 4.50ഓടെയാണ് കൊരട്ടി സൌത്ത് ഇന്ത്യൻ ബാങ്ക് എ ടി എമ്മിൽ മോഷണം നടന്നത്. ഒരു സി സി ടി വി ക്യാമറ പെയിന്റഡിച്ച് മറച്ചെങ്കിലും മറ്റൊരു ക്യാമറയിൽ മോഷ്ടാവിന്റെ മുഖം പതിഞ്ഞിട്ടുണ്ട്. സംഭവത്തിൽ  അന്വേഷണം ശക്തമാക്കിയതായി പൊലീസ് വ്യക്തമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ശബരിമല സ്ത്രീപ്രവേശനം: ദൈവ കോപമുണ്ടാകുമെന്ന് ആളുകൾ ഭയപ്പെടുന്നു, കോടതി ജനവികാരം മനസിലാക്കണമെന്ന് അറ്റോർണി ജനറൽ

എല്ലാ പ്രായക്കാരായ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിക്കെതിരെ ...

news

സത്യം വ്യക്തമായി ഉച്ചത്തിൽ വിളിച്ച് പറയണം: മീ ടു ക്യാംപെയിന് പിന്തുണയുമായി രാഹുൽ ഗന്ധി

സ്ത്രീകളെ അന്തസോടെയും ബഹുമാനത്തോടെയും കാണാൻ എല്ലാവരും പഠിക്കേണ്ട സമയാണിതെന്ന് രാഹുൽ ...

news

അഭിമന്യു വധം: തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത വിധം നശിപ്പിക്കപ്പെട്ടുവെന്ന് കുറ്റപത്രം

മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസിലെ തെളിവുകള്‍ കണ്ടെത്താന്‍ കഴിയാത്ത ...

news

‘മീ ടു’- വെളിപ്പെടുത്തലുമായി പാർവതി

മീ ടൂ ആഞ്ഞടിക്കുകയാണ് ബോൾവുഡിൽ. മലയാളത്തിൽ നിലവിൽ മുകേഷിനും ഗോപി സുന്ദറിനുമെതിരെ മാത്രമേ ...

Widgets Magazine