നിങ്ങള്‍ ഈ ശീലത്തിന് അടിമയോ ?; എങ്കില്‍ ഈ പഴങ്ങള്‍ നിര്‍ബന്ധമായും കഴിക്കണം - അല്ലെങ്കില്‍ അര്‍ബുദം ജീവനെടുക്കും

തിങ്കള്‍, 2 ഏപ്രില്‍ 2018 (13:57 IST)

vegetables , cancer risk , fruits , vegetables , health , ഓറഞ്ച്, പപ്പായ, പീച്ച്, ബട്ടര്‍നട്ട്, സ്വീറ്റ് റെഡ് പെപ്പര്‍ , പഴവര്‍ഗങ്ങള്‍ , പഴം , ആരോഗ്യം , ശരീരം

ദിവസവും പഴവര്‍ഗങ്ങള്‍ കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ശരീരത്തിന് കരുത്തും ഉന്മേഷവും നല്‍കാന്‍ വിവിധ തരത്തിലുള്ള പഴങ്ങള്‍ക്ക് കഴിയുമെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. ചൂട് കാലമാകുമ്പോഴാണ് ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ കൂടുതലായി കഴിക്കേണ്ടത്.

എന്നാല്‍ നമ്മള്‍ പതിവായി കഴിക്കുന്ന ചില പഴങ്ങള്‍ക്ക് പുകവലി മൂലമുണ്ടാകുന്ന ശ്വാസകോശ അര്‍ബുദത്തെ തടയാന്‍ സാധിക്കുമെന്നാണ് ബോസ്റ്റണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.

ഓറഞ്ച്, പപ്പായ, പീച്ച്, ബട്ടര്‍നട്ട്, സ്വീറ്റ് റെഡ് പെപ്പര്‍ എന്നിവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ ക്രിപ്‌റ്റോസാന്തിന്‍ എന്ന പിഗ്മെന്റ കോശങ്ങളിലെ അര്‍ബുദ വ്യാപനത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

പുകവലി മൂലം ശരീരത്തില്‍ അടിഞ്ഞു കൂടുന്ന നിക്കോട്ടിന്‍ എന്ന രാസഘടകത്തെ ചെറുത്ത് ബീറ്റ - ക്രിപ്‌റ്റോസാന്തിന്‍ അര്‍ബുദത്തെ ചെറുക്കാന്‍ സഹായിക്കുമെന്നാണ് ഗവേഷകരുടെ പഠനത്തില്‍ നിന്നു വ്യക്തമായിരിക്കുന്നത്. ഇതിനാല്‍ ഈ പഴവര്‍ഗങ്ങള്‍ കൂടുതല്‍ കഴിക്കുന്നത് ആരോഗ്യം സംരക്ഷിക്കുമെന്നും ഇവര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

പൊള്ളലേറ്റാൽ പരിഭ്രമിക്കാതെ ഈ കാര്യങ്ങൾ ചെയ്യൂ

പൊള്ളലേറ്റാൽ എല്ലാവർക്കും പരിഭ്രമമാണ്. പൊള്ളലേറ്റയാൾക്ക് എങ്ങനെ പ്രാധമിക ശുശ്രൂഷ നൽകാം ...

news

ചുവന്നുള്ളി ശീലമാക്കുമ്പോഴും അതിന്റെ ഗുണങ്ങള്‍ അറിയാതെ പോകരുത്

പലതരത്തിലുള്ള കറികള്‍ക്ക് രുചി പകരാന്‍ ചെറിയ ഉള്ളി അഥവാ ചുവന്നുള്ളി ഉപയോഗിക്കുമെങ്കിലും ...

news

ഈ ചൂടിനെ എങ്ങനെ തടയാം

അടുത്ത രണ്ട് മാസങ്ങൾ കടുത്ത ചൂടിന്റേതാണ്. ഈ ചൂടിൽ നിന്നും ചർമ്മത്തെ എങ്ങനെ രക്ഷിക്കാം ...

news

റെഡ് മീറ്റും, കരള്‍ രോഗങ്ങളും; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

പ്രായഭേദമന്യേ ഇന്ന് കണ്ടുവരുന്ന രോഗമാണ് കരൾ സംബന്ധമായ പ്രശ്‌നങ്ങള്‍. മദ്യപിക്കാത്തവര്‍ ...

Widgets Magazine