ഗര്‍ഭധാരണം വേഗത്തിലാക്കുന്ന പഴം ഏതെന്നറിയാമോ ?; തിരിച്ചറിയണം ‘അമേരിക്കന്‍ സ്വദേശി’യായ പൈനാപ്പിളിന്റെ ഗുണങ്ങള്‍

ഗര്‍ഭധാരണം വേഗത്തിലാക്കുന്ന പഴം ഏതെന്നറിയാമോ ?

 Benefits of pineapple , pineapple , health , body , foaod , fruits , പൈനാപ്പിള്‍ , പഴം , ആരോഗ്യം , പഴങ്ങള്‍
jibin| Last Updated: ചൊവ്വ, 24 ഒക്‌ടോബര്‍ 2017 (17:28 IST)
ജ്യൂസ് പ്രേമികളുടെ ഇഷ്‌ട വിഭവം ഏതെന്നു ചോദിച്ചാല്‍ മടികൂടാതെ എല്ലാവരും പറയുന്ന പേരാണ് പൈനാപ്പിള്‍. കൈതച്ചക്ക എന്ന പേരിലും അറിയപ്പെടുന്ന പൈനാപ്പിളിന്റെ ജന്മദേശം അമേരിക്കയാണ്. പതിനാറാം നൂറ്റാണ്ടില്‍ യൂറോപ്യൻസ് ആഡംബര ഫ്രൂട്ടായി കണക്കാക്കിയിരുന്ന ഇവ പോർച്ചുഗീസുകാരാണ് ഇന്ത്യയിലെത്തിച്ചതും കൃഷി വ്യാപകമാക്കിയതും.

രുചിയുടെ കാര്യത്തില്‍ മാത്രമല്ല വിറ്റമിനുകളുടെയും മിനറലുകളുടെയും ഒരു ശേഖരമാണ് പൈനാപ്പിൾ എന്ന കാര്യം പലര്‍ക്കുമറിയില്ല. വൈറ്റമിനുകളായ A, B, C, E എന്നിവയും ആയൺ, കാൽസ്യം, പൊട്ടാസ്യം, മാംഗനീസ് എന്നീ മിനറലുകളും ധാരളമായി ഇതില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്സിഡന്റുകളും എൻസൈമുകളും ധാരാളമാണ്.

ആരോഗ്യം സംരക്ഷിക്കാന്‍ ഉതകുന്ന ഒന്നാണ് പൈനാപ്പിള്‍. ഹൃദ്രോഗം, സന്ധിവാതം, വിവിധതരം കന്‍സറുകള്‍ എന്നിവ ചെറുക്കാന്‍ ഇത് മികച്ചതാണ്. പൈനാപ്പിള്‍ ജൂസിന് കാന്‍സറിനെ ചെറുക്കാനുളള ശേഷിയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നുണ്ട്. വൈറ്റമിന്‍ എ, ബീറ്റാകരോട്ടിന്‍ എന്നിവ ധാരാളമായി കൈതച്ചക്കയില്‍ അടങ്ങിരിക്കുന്നതിനാല്‍ കാഴ്ച ശക്തി കൂട്ടാനും കണ്ണിനുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ തടയാനും സാധിക്കും. ഇത് കൂടാതെ കൂടാതെ ചര്‍മ്മ സംരക്ഷണത്തിനും കേമനാണ് ഈ ‘അമേരിക്കന്‍ സ്വദേശി’.

എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവ പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീര ഭാരം കുറയ്ക്കാനും രക്തസമ്മർദമുള്ളവർക്കും ഉത്തമാണ് കൈതച്ചക്കയെന്ന കാര്യം പലര്‍ക്കുമറിയില്ല. സ്‌ത്രീകളില്‍ ഗര്‍ഭധാരണം എളുപ്പമാക്കുന്ന ഫോളിക് ആസിഡ്, പൈനാപ്പിളില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. എന്നാല്‍, പൈനാപ്പിളിന്റെ ഉപയോഗം അമിതമാകരുതെന്നും വിദഗ്ദര്‍ അഭിപ്രായപ്പെടുന്നുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :