ചൂടേറ്റ് അയല്‍ സംസ്ഥാനങ്ങള്‍; പച്ചക്കറി വില ഉയരുന്നു - ആശങ്കയോടെ കൃഷിക്കാര്‍

കൊച്ചി, തിങ്കള്‍, 5 മാര്‍ച്ച് 2018 (12:04 IST)

production , kerala , vegetables , vegetables price , പച്ചക്കറി വില , കൃഷി , പച്ചക്കറി , അമരയ്‌ക്ക, മുരിങ്ങയ്‌ക്ക, കോളിഫ്‌ളവര്‍, പയര്‍, വള്ളിപ്പയര്‍, വെണ്ടയ്‌ക്ക

വേനല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ വര്‍ദ്ധിക്കുമെന്ന് റിപ്പോര്‍ട്ട്. കാലാവസ്ഥ വ്യതിയാനത്തില്‍ ആഭ്യന്തര ഉത്‌പാദനം കുറയുകയും കൃഷി നശിക്കാനുള്ള പശ്ചാത്തലവും കണക്കിലെടുത്താണ് വില ഉയരുമെന്ന നിഗമനത്തില്‍ വ്യാപാരികള്‍ എത്തിയിരിക്കുന്നത്.

കേരളത്തിലേക്ക് പച്ചക്കറിയെത്തുന്ന തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ചൂട് കൂടിവരുകയാണ്. വരും മാസങ്ങളില്‍ വേനല്‍ അതിശക്തമാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.

സവാള, തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ്, കാബേജ് എന്നിവയുടെ വില താഴ്‌ന്ന നിലയിലാണിപ്പോള്‍. അതേസമയം, ബീറ്റ്‌‌റൂട്ട്, അമരയ്‌ക്ക, മുരിങ്ങയ്‌ക്ക, കോളിഫ്‌ളവര്‍, പയര്‍, വള്ളിപ്പയര്‍, വെണ്ടയ്‌ക്ക, ബീന്‍‌സ് എന്നിവയ്‌ക്ക് വില ഉയര്‍ന്നു നില്‍ക്കുകയാണ്. വേനല്‍ കടുക്കുന്നതോടെ വില ഇതിലും വര്‍ദ്ധിക്കും.

സംസ്ഥാനത്ത് മഴ മാറി നില്‍ക്കുന്നതോടെ ചെറിയ തോതില്‍ കൃഷി ചെയ്യുന്നവര്‍ക്കും തിരിച്ചടിയുണ്ടായി. ഏപ്രില്‍, മെയ്‌ മാസങ്ങളില്‍ വേനല്‍ കൂടുതല്‍ കനക്കുന്നതോടെ ചെറുകിട കൃഷിക്കാരും വലയും. ഇതോടെ പച്ചക്കറി വില കുതിക്കാനുള്ള സാഹചര്യം കൂടുമെന്നതില്‍ സംശയമില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

അയക്കുന്ന വാട്സാപ്പ് സന്ദേശം മായ്ച്ച് കളയാനുള്ള സമയപരിധി കൂട്ടി

വാട്സാപ്പിൽ ഒരിക്കൽ അയച്ച സന്ദേശം മായ്ച്ചുകളയാനുള്ള ഫീച്ചർ കഴിഞ്ഞ നവംബറിലാണ് ...

news

സവിശേഷതകള്‍ക്ക് പഞ്ഞമില്ല, ആരെയും കൊതിപ്പിക്കുന്ന ഫോണുമായി വിവോ

സവിശേഷകതളുടെ പുതിയ പര്യായം എന്നു വിശേഷിപ്പിക്കാവുന്ന പുത്തന്‍ സ്‌മാര്‍ട്ട് ഫോണുമായി ...

news

399 രൂ​​​പ​​​യ്ക്ക് ഗംഭീര ഓഫര്‍; കൂടുതല്‍ വരിക്കാരെ ആകര്‍ഷിച്ച് ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ

കൂടുതല്‍ വരിക്കാരെ സ്വന്തമാക്കാനുള്ള പ്ലാനുകളുമായി ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ രംഗത്ത്. ...

news

എസ്ബിഐ വായ്പ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു; മറ്റു ബാങ്കുകളും പലിശ കൂട്ടുമെന്ന് റിപ്പോര്‍ട്ട്

നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തിയതിനു പിന്നാലെ വായ്പ പലിശ നിരക്ക് വര്‍ദ്ധനയുമായി സ്റ്റേറ്റ് ...

Widgets Magazine