യഷ് ചോപ്രയുടെ മരണം: ഡല്‍ഹി ഡെങ്കിപ്പേടിയില്‍!

ന്യൂഡല്‍ഹി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
ബോളിവുഡ് ഇതിഹാസം ഡെങ്കിപ്പനി ബാധയെ തുടര്‍ന്ന് അന്തരിച്ച വാര്‍ത്ത ഡല്‍ഹി വാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പനി ബാധിച്ച രോഗികള്‍ കൂട്ടത്തോടെ ആശുപത്രികളിലെത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പനിയുടെ ലക്ഷണങ്ങള്‍ വിശദീകരിച്ചുകൊണ്ട് ഒട്ടേറെ രോഗികള്‍ ഫോണില്‍ വിളിക്കാറുണ്ടെന്ന് ഡോക്ടര്‍മാരും അറിയിക്കുന്നു.

“രക്തത്തില്‍ സാധാരണ നിലയിലുള്ള പ്ലേറ്റ്‌ലറ്റ് കൌണ്ട് ഉള്ളവരും ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ വേണ്ടി വരികയാണ്. റിസ്ക് എടുക്കാന്‍ വയ്യെന്നാണ് അവര്‍ പറയുന്നത്” - ഡല്‍ഹി അപ്പോളോ ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞു.

ഡല്‍ഹിയില്‍ തിങ്കളാഴ്ച മാത്രം 33 രോഗികളില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇതുവരെ 682 പേരാണ് ഡല്‍ഹിയില്‍ ഡെങ്കി ബാധയുള്ളതായി സ്ഥിരീകരിച്ചിട്ടുള്ളത്.

അനാവശ്യമായ ആശങ്കയില്‍ കൂടുതല്‍ പേര്‍ ആശുപത്രികളെ സമീപിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ടൈഫോയ്ഡും ഡെങ്കിപ്പനിയും ഒരുമിച്ച് ബാധിച്ച രോഗികളെയും കണ്ടെത്താനായതായി ഡോക്ടര്‍മാര്‍ അറിയിക്കുന്നുണ്ട്.

ഡെങ്കിപ്പനി ടെസ്റ്റുകള്‍ക്കായി ഡല്‍ഹിയിലെ സ്വകാര്യ ലാബുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :