കോട്ടയം ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം

കോട്ടയം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
കോട്ടയം ജില്ലാ ആശുപത്രിയില്‍ സംഘര്‍ഷം. ആശുപത്രി പരിസരത്ത് എസ്‌എഫ്‌ഐ- ക്യാംപസ്‌ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കഴിഞ്ഞ ദിവസം നാട്ടകം കോളജില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് തിങ്കളാഴ്ച നടന്ന സംഘര്‍ഷം.ആയുധങ്ങളുമായി എത്തിയവരെ അറസ്റ്റ്‌ ചെയ്യണമെന്നാവശ്യപ്പെട്ട്‌ എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഇതിനിടെ റോഡ്‌ ഉപരോധിച്ചു. തുടര്‍ന്ന്‌ ആയുധവുമായി എത്തിയവരെ പോലീസ്‌ ഓടിച്ചിട്ട്‌ പിടിച്ചു.

കോളജിലുണ്ടായ സംഘട്ടനത്തില്‍ പരുക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇതിനിടെ ചിലര്‍ ഇരുമ്പുകമ്പിയടക്കമുള്ള മാരകായുധങ്ങളുമായി ആശുപത്രി പരിസരത്തെത്തിയതാണ്‌ സംഘര്‍ഷം ഉണ്ടാകാന്‍ കാരണം. സമരക്കാരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷം കൂടുതല്‍ ശക്‌തമായി.

റോഡ്‌ ഉപരോധിച്ച എസ്‌എഫ്‌ഐ- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :