തിലകന്റെ നില വീണ്ടും വഷളായി

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ തിലകന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വീണ്ടും വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. വീണ്ടും ന്യുമോണിയ ബാധിച്ചതാണ്‌ സ്ഥിതി വഷളാക്കിയത്‌.

മസ്തിഷ്കാഘാതവും ഹൃദയാഘാതവും ഉണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്‌. ന്യുമോണിയബാധ കണ്ടെത്തിയതിനെ തുടര്‍ന്ന്‌ അദ്ദേഹത്തെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു.

എന്നാല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി കണ്ടതിനാല്‍ ഡോക്ടര്‍മാരും പ്രതീക്ഷയിലായിരുന്നു. ഒറ്റപ്പാലത്തെ ഷൂട്ടിംഗിനിടെയായിരുന്നു തിലകന്‌ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തൃശൂര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നാണ്‌ തിരുവനന്തപുരത്തേക്ക്‌ മാറ്റിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :