കൈക്കൂലി നല്‍കിയാല്‍ പുകവലി നിര്‍ത്തും !

ന്യൂയോര്‍ക്ക്| PRATHAPA CHANDRAN| Last Modified വ്യാഴം, 12 ഫെബ്രുവരി 2009 (10:26 IST)
പുകവലി നിര്‍ത്താന്‍ ആഗ്രഹമുണ്ടെങ്കിലും സാധിക്കുന്നില്ല എന്ന പരാതിയുണ്ടോ നിങ്ങള്‍ക്ക്? വിഷമിക്കേണ്ട പുകവലി നിര്‍ത്താനായി അല്‍പ്പം കനത്ത കൈക്കൂലി വാങ്ങിക്കൊള്ളൂ, ശീലം തനിയെ മാറ്റിക്കൊള്ളും എന്നാണ് പ്രമുഖ കമ്പനിയായ ജനറല്‍ ഇലക്ട്രിക്കത്സിന്‍റെ (ജി ഇ) കണ്ടെത്തല്‍.

ജനറല്‍ ഇലക്ട്രിക്കത്സ് തങ്ങളുടെ ജീവനക്കാരിലെ പുകവലി ശീലം കുറയ്ക്കാനും അതുവഴി അവരുടെ ശാരീരിക ക്ഷമത കൂട്ടാനും വേണ്ടി തയ്യാറാക്കിയ ഒരു പദ്ധതി വിജയം കണ്ടു. പുകവലി ശീലം നിര്‍ത്താനായി 750 ഡോളര്‍ വരെയുള്ള സാമ്പത്തിക സഹായ പാക്കേജ് നല്‍കിയാണ് തൊഴിലാളികളെ പുകവലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയത്.

അമേരിക്കയിലെ 85 സൈറ്റുകളില്‍ നിന്നുള്ള 900 ജി ഇ തൊഴിലാളികളാണ് പരീക്ഷണത്തില്‍ പങ്കെടുത്തത്. പുകവലി നിര്‍ത്താനായി പണം വാങ്ങിയവര്‍ക്ക് ആറ് മാസങ്ങള്‍ വരെ ഈ ദുശ്ശീലത്തെ പടിക്ക് പുറത്തു നീര്‍ത്താന്‍ സാധിച്ചു എന്ന് ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണത്തില്‍ പങ്കെടുത്ത പകുതി പേര്‍ക്ക് പുകവലി നിര്‍ത്താന്‍ ശക്തമായ പ്രേരണ നല്‍കുകയും മറുപകുതിക്ക് പണം നല്‍കിയുള്ള പ്രചോദനം നല്‍കുകയുമായിരുന്നു എന്ന് ജി ഇ വക്താക്കള്‍ പറയുന്നു. എന്തായാലും പണത്തിനു മേലെ പുകച്ചുരുള്‍ ഉയരില്ല എന്നത് വ്യക്തമായതിനാല്‍ 2010 ഓടെ എല്ലാ തൊഴിലാളിലളെയും പണം നല്‍കി പുകവലി വിരുദ്ധരാക്കാനാണ് കമ്പനിയുടെ ശ്രമം. ഇതിനായി ചലവഴിക്കുന്ന തുക വലുതാണെങ്കിലും തൊഴിലാളികളുടെ ആരോഗ്യവും ഉല്പാദനക്ഷമതയും വര്‍ദ്ധിക്കുന്നതിലൂടെ അത് മുതലാക്കാമെന്നും കമ്പനിയധികൃതര്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :