‘വലിയന്‍’ ഉറക്കം കെടുത്തും !

PTI
പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് എത്രയോകാലം മുന്നെ തന്നെ നാം തിരിച്ചറിഞ്ഞതാണ്. എന്നാല്‍, വലി ശീലമല്ലെങ്കിലും സഹവര്‍ത്തിത്വം നന്നായില്ലെങ്കില്‍ ഉറക്കം നഷ്ടപ്പെടുമെന്നാണ് പുതിയ വാര്‍ത്തകള്‍.

പുകവലിക്കാര്‍ക്കൊപ്പം നടക്കുന്നതും താമസിക്കുന്നതും അപകടകരമാണ് എന്ന് പുതിയൊരു പഠനം പറയുന്നു. നിഷ്ക്രിയ ധൂമപാനം വിഷാദ രോഗത്തിനും ഉറക്കമില്ലായ്മയ്ക്കും കാരണമാകുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

ലണ്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഡേവിഡ് ലീവെല്ലിന്‍ എന്ന ഗവേഷകന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനമാണ് നിഷ്ക്രിയ ധൂമപാനത്തിന്‍റെ ദൂഷ്യവശങ്ങള്‍ കടെത്തിയത്. 50 വയസിന് മുകളില്‍ പ്രായമുള്ള പുകവലിക്കാരല്ലാത്ത 5000 പേരിലാണ് പഠനം നടത്തിയത്. പുകവലിക്കുന്നവര്‍ പുറത്തുവിടുന്ന പുക ശ്വസിക്കുന്നവര്‍ക്ക് ബുദ്ധിഭ്രമവും നാഡീരോഗവും ഉണ്ടാകാനിടയുണ്ടെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇവരുടെ ഉമിനീരിലുള്ള നിക്കോട്ടിന്‍റെ അംശം, പുകവലിയുടെ ചരിത്രം, എത്രത്തോളം നിഷ്ക്രിയ ധൂമപാനത്തിന് വിധേയനായിട്ടുണ്ട് എന്നീ കാര്യങ്ങളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. പുക ശ്വസിക്കുന്നത് ഇത്തരക്കാരുടെ ഓര്‍മ്മശക്തിയെ ബാധിച്ചതായും പഠനത്തില്‍ വ്യക്തമായി.

WEBDUNIA|
ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണല്‍ ആണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നിഷ്ക്രിയ ധൂമപാനം ഹൃദയാഘാതത്തിനും കാരണമാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :