പ്രമേഹത്തിന് പിന്നില്‍ പാരമ്പര്യവും

PTIPTI
കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രമേഹം ഉണ്ടാകുന്നത് അപൂര്‍വതയല്ല. എന്നാല്‍, ഇതിന് കാരണം എന്തെന്നറിയുമോ?

മാതാപിതാക്കളില്‍ നിന്നാണ് കുട്ടികള്‍ക്ക് രോഗം ഉണ്ടാകുന്നതെന്നാണ് പുതിയ പഠനത്തില്‍ കണ്ടെത്തിയത്. എലികളില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

ഉയര്‍ന്ന പൂരിത കൊഴുപ്പുള്ള ആഹാരം എലിക്ക് നല്‍കുമ്പോള്‍ ടൈപ്പ്-2 പ്രമേഹം ഉണ്ടാകുമെന്ന് പഠനത്തില്‍ കണ്ടെത്തി. ഗര്‍ഭം ധരിച്ച എലി കൂടിയ കൊഴുപ്പുള്ള ആഹാരം കഴിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് പ്രമേഹം ഉണ്ടാകാനുള്ള സാധ്യത അധികരിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.

ഈ കുഞ്ഞെലികള്‍ വളര്‍ച്ച പ്രാപിച്ച ശേഷം ആരോഗ്യമുള്ള എലികളുമായി ഇണചേര്‍ത്തപ്പോള്‍ അതില്‍ ഉണ്ടായ കുഞ്ഞുങ്ങള്‍ക്കും പ്രമേഹ ബാധ ഉണ്ടാകുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മനുഷ്യരുടെ കാര്യത്തില്‍ മാതാപിതാക്കളുടെ രോഗം കുഞ്ഞുങ്ങള്‍ക്കും ഉണ്ടാവുമെന്ന് നേരത്തേ തന്നെ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേകിച്ചും രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നിവ.



WEBDUNIA| Last Modified ചൊവ്വ, 26 ഓഗസ്റ്റ് 2008 (12:15 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :