പ്രമേഹമോ? കൊക്കൊ ഗുണകരം

WEBDUNIA| Last Modified വ്യാഴം, 29 മെയ് 2008 (13:20 IST)
പ്രമേഹവും കൊക്കോയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? പുതിയ ഗവേഷണത്തില്‍ നിന്ന് മനസിലാക്കാനായത് ഇത് രണ്ടും തമ്മില്‍ ബന്ധമുണ്ടെന്നാണ്.

രക്തക്കുഴലുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഒരു കപ്പ് കൊക്കൊയ്ക്ക് കഴിയുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്. പ്രത്യേകമായി തയാറാക്കിയ കൊക്കൊ മൂന്ന് കപ്പ് വീതം ദിവസവും കുടിച്ചാല്‍ തകരാറിലായ രക്തക്കുഴലുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരു മാസം ഇത് തുടരേണ്ടതുണ്ട്.

അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജി യുടെ ജേണലില്‍ ഗവേഷണ ഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കൊക്കൊയിലെ ‘ഫ്ലാവ്നോള്‍സ്’ പോലുള്ള രാസപദാര്‍ത്ഥങ്ങളാണ് രക്തധമനികളുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നത്.

എന്നാല്‍, കൊക്കൊ അടങ്ങിയിട്ടുളളതിന്‍റെ പേരില്‍ ധാ‍രാളം ചോക്ലേറ്റ് കഴിക്കുന്നത് ഗുണം ചെയ്യില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. പ്രമേഹം ബാധിച്ചവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാദ്ധ്യത ഏറെയാണ്. രക്തക്കുഴലുകളില്‍ പഞ്ചസാരയുടെ അംഗം ഏറുന്നത് വികസിക്കാനുള്ള സാദ്ധ്യത ഇല്ലാ‍താക്കുന്നതാണ് കാരണം.

ഈ സാഹചര്യം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നതിനും കാരണമാകുന്നു. ആരോഗ്യകരമയ ജീവിത ശൈലി സ്വീകരിക്കുന്നത് ഗുണം ചെയ്യുന്നുണ്ടെങ്കിലും പ്രശ്നം മൊത്തത്തില്‍ പരിഹരിക്കാന്‍ സഹായകമല്ല. ഇവിടെയാണ് കൊക്കൊയുടെ പ്രസക്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :