രക്തസമ്മര്‍ദ്ദം ‘കൊലയാളി’

PTIPTI
ഒരു പ്രായമെത്തിയാല്‍ രക്തസമ്മര്‍ദ്ദം ഉണ്ടാകുന്നത് സ്വാഭാവികമെന്ന മട്ടിലാണ് ഇപ്പോള്‍ ആള്‍ക്കാരുടെ പെരുമാറ്റം. എന്നാല്‍ ഇത് അങ്ങനെ ലാഘവത്തോടെ കൈകാര്യം ചെയ്യാവുന്ന അസുഖമാണോ? ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ മരണമടയുന്ന അസുഖങ്ങളില്‍ ഒന്ന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദമാണെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. ഇന്ത്യയിലും ചൈനയിലുമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കൂടുതല്‍ പേര്‍ മരണമടയുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട ഫലങ്ങളെ കുറിച്ച് നടത്തിയ പഠനത്തില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയുണ്ടാഇ. പക്ഷാഘാതങ്ങളില്‍ 54 ശതമാനവും ഹൃദയാഘാതങ്ങളില്‍ 47 ശതമാനവും മറ്റ് ഹൃദ്രോഗങ്ങളില്‍ 25 ശതമാനവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമാണ് ഉണ്ടാകുന്നതെന്ന് വെളിപ്പെടുകയുണ്ടായി.

ന്യൂസിലന്‍ഡിലെ ഒരു സംഘം ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം 2001ല്‍ 7.6 ദശലക്ഷം പേരാണ് അകാല മൃത്യുവിന് ഇരയായത്.

ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം വികസിത രാജ്യങ്ങളിലാണ് കൂടുതല്‍ കാണപ്പെടുന്നതെന്ന ധാരണ ശരിയല്ലെന്നും പഠനത്തില്‍ വ്യക്തമായി. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവരില്‍ 80 ശതമാനവും ഇന്ത്യയെയും ചൈനയെയും പോലുള്ള വികസ്വര രാജ്യങ്ങളിലാണ് ജീവിക്കുന്നതെന്നും പഠനത്തില്‍ പറയുന്നു.

ഇന്ത്യയില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം മരണമടയുന്നവരില്‍ 52ശതമാനവും 70 വയസിന് മുന്‍പാണ് മരണത്തിന് കീഴടങ്ങുന്നത്. വികസിത രാജ്യങ്ങളില്‍ 23 ശതമാനം പേരാണ് 70 വയസിന് മുന്‍ മരണത്തിന് ഇരയാകുന്നത്.

WEBDUNIA| Last Modified തിങ്കള്‍, 5 മെയ് 2008 (15:47 IST)
ഇന്ത്യയില്‍ ഗ്രാമങ്ങളില്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ 31.5 ശതമാനം ആണ്. നഗരങ്ങളില്‍ ഇത് 34 ശതമാനവും ആണെന്ന് പഠനത്തോട് പ്രതികരിക്കവെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഡോ. അനൂപ് മിശ്ര പറഞ്ഞു. ആഹാരത്തില്‍ കൂടുതല്‍ ഉപ്പ് ഉള്‍പ്പെടുത്തുന്നതും അമിതവണ്ണവും പ്രമേഹവും മറ്റ് ജനിതക പ്രശ്നങ്ങളുമാണ് ഇതിന് കാരണം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :