ഉദ്ധാരണവും ഹൃദ്രോഗവും

PTIPTI
പ്രമേഹരോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരികയാണ്. ഇവരെ സംബന്ധിച്ചിടത്തോക്കം മധുരം കഴിക്കാനാവാത്തതും വിഷമകരമാണ്. എന്നാല്‍, ഇതിലൊക്കെ ഉപരിയായി ചില പ്രമേഹ രോഗികള്‍ക്ക് ലിംഗം ഉദ്ധരിക്കാത്ത അവസ്ഥ ഉണ്ടാകാറുണ്ടെന്നതാണ് വിഷമകരം. ഈ പ്രശ്നം ഇവരുടെ ദാമ്പത്യജീവിതവും താറുമാറാക്കുന്നു.

ഈ അവസ്ഥയില്‍ അടുത്തിടെ നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് ഇങ്ങനെ ലിംഗോദ്ധാരണം സംഭവിക്കാത്തവര്‍ക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് ഇരട്ടിയാണെന്നാണ്. രക്തത്തില്‍ അധികം പഞ്ചസാര ഉളളതിനാല്‍ രക്തധമനികള്‍ക്ക് ഉണ്ടാകുന്ന തകരാറാണ് ലിംഗോദ്ധാരണം ഉണ്ടാകാത്തതിനും ഹൃദ്രോഗം ഉണ്ടാകുന്നതിനും കാരണം.

ഉദ്ധാരണം ഉണ്ടാകാത്തത് ഹൃദ്രോഗം ഉണ്ടാകുന്നതിന് മുന്നോടിയായുള്ള സൂചനയാണോ എന്നറിയാന്‍ ശാസ്ത്രജ്ഞര്‍ ശ്രമിച്ചുവെന്ന് അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളൊജിയുടെ മാസിക പറയുന്നു. നേരത്തേ നടന്ന പഠനങ്ങളില്‍ ഉദ്ധാരണപ്രശ്നങ്ങള്‍ ഉള്ള പ്രമേഹ രോഗികള്‍ക്ക് ഹൃദ്രോഗ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ നടത്തിയ പഠനം ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സഹായകമായി.

പഠനവുമായി ബന്ധപ്പെട്ട് 2306 പുരുഷന്മാരിലാണ് പരിശോധന നടന്നത്. ഇതില്‍ കാല്‍ ശതമാനം പേര്‍ക്ക് ഉദ്ധാരണ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ആര്‍ക്കും ഹൃദ്രോഗമുണ്ടായിരുന്നില്ല.

നാല് വര്‍ഷത്തിന് ശേഷം ഇതില്‍ 123 പേര്‍ക്ക് ഹൃദ്രോഗം ഉണ്ടായതായി കണ്ടെത്തി. ഉദ്ധാരണ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നവര്‍ക്കാണ് കൂടുതലും ഹൃദ്രോഗ സാദ്ധ്യത ഉണ്ടായതെന്നും കണ്ടെത്തി.

WEBDUNIA| Last Modified വ്യാഴം, 22 മെയ് 2008 (15:15 IST)
രക്തത്തില്‍ ഉയര്‍ന്ന തോതില്‍ പഞ്ചസാരയുളളത് രക്തക്കുഴലുകളുടെ അക വശത്ത് വീക്കമുണ്ടാകുന്നതിന് കാരണമാകും. ഇത് ഹൃദയധമനികള്‍ കട്ടിയാകുന്നതിനും ലിംഗത്തിലേക്ക് രക്തപ്രവാഹം ഉണ്ടാകുന്നതിനും തടസം സൃഷ്ടിക്കും- ഗവേഷണത്തിന് നേതൃത്വം നല്‍കിയ ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോങ്കോങ്ങിലെ ഡോ. പീറ്റര്‍ ചുന്‍ യിപ് ടോങ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :