വേദനയുടെ ലോകത്തുനിന്നു മുക്തി നേടാം, അതും ചിരിപ്പിക്കുന്ന വാതകത്തിലൂടെ !

വേദനയുടെ ലോകത്തുനിന്നു മുക്തി നല്‍കാന്‍ ചിരിപ്പിക്കുന്ന വാതകം

Nitrous Oxide, laughing gas, നൈട്രസ് ഓക്സൈഡ്(N2O),  ചിരിപ്പിക്കുന്ന വാതകം, നൈട്രജന്‍, ആരോഗ്യം, ലാഫിംഗ് ഗാസ്
സജിത്ത്| Last Modified വെള്ളി, 17 മാര്‍ച്ച് 2017 (12:24 IST)
നൈട്രജന്റെ ഒരു ഓക്സൈഡാണ് നൈട്രസ് ഓക്സൈഡ്(N2O) എന്ന പേരിലറിയപ്പെടുന്നത്. ലാഫിംഗ് ഗാസ് അല്ലെങ്കില്‍ ചിരിപ്പിക്കുന്ന വാതകമെന്നും നൈട്രസ് ഓക്സൈഡ് അറിയപ്പെടുന്നു. ദന്തവൈദ്യത്തിലും ശസ്ത്രക്രിയയിലും അനസ്തീസിയ നൽകുന്നതിനാണ് പ്രധാനമായും ഇത് ഉപയോഗിക്കുക. ഇംഗ്ലീഷ് ശാസ്ത്രജ്ഞനായിരുന്ന ജോസഫ് പ്രീസ്റ്റ്ലി 1772ലാണ് നൈട്രസ് ഓക്സൈഡ് നിർമ്മിച്ചത്.

ജോസഫ് പ്രീസ്റ്റ്ലി കണ്ടുപിടിച്ച ഈ വാതകം ചെറിയ അളവിൽ പോലും ശ്വസിക്കുന്നതു മാരകമാണെന്നാണ് ആളുകൾ വിശ്വസിച്ചിരുന്നത്. എന്നാല്‍ അതിന്റെ സത്യാവസ്ഥ മനസിലാക്കുന്നതിനായി 1799-ൽ ബ്രിട്ടീഷ്‌ രസതന്ത്രജ്ഞനായ ഹംഫ്രി ഡേവി ആ വാതകം തന്നിൽത്തന്നെ പരീക്ഷിച്ചു. ഈ വാതകം ശ്വസിച്ചതോടെ അദ്ദേഹം നിര്‍ത്താതെ ചിരിക്കാന്‍ തുടങ്ങി. ഇത് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. തുടര്‍ന്ന് അദ്ദേഹം അതിന്‌ ചിരിപ്പിക്കുന്ന വാതകം എന്ന പേര് നല്‍കിയെന്നുമാണ് ചരിത്രം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :