ഒരല്ലി വെളുത്തുള്ളി മതി; നിങ്ങളുടെ ആരോഗ്യം സുരക്ഷിതമാകാന്‍

വെറും വയറ്റില്‍ ഒരല്ലി വെളുത്തുള്ളി

Aiswarya| Last Updated: വെള്ളി, 17 മാര്‍ച്ച് 2017 (10:16 IST)
വെളുത്തുള്ളി ഇഷ്ടമാണോ? ഇനി ഇഷ്ട്മല്ലെങ്കിലും കഴിക്കണം കാരണം വെളുത്തുള്ളി സ്വാദിനു വേണ്ടി മാത്രമല്ല, ആരോഗ്യത്തിനും ഏറെ ഗുണകരമാണ്. രാവിലെ വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചത് കഴിച്ച് നോക്ക് അത്ര സുഖമുണ്ടാകില്ലെങ്കിലും ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്.

* വെറുംവയറ്റില്‍ അടുപ്പിച്ച് വെളുത്തുള്ളി കഴിയ്ക്കുന്നത് തടി കുറയാന്‍ ഏറെ സഹായകമാണ്.

* ബിപി, കൊളസ്‌ട്രോള്‍ എന്നിവ ഒരാഴ്ച കൊണ്ട് കുറയ്ക്കാന്‍ വെളുത്തുള്ളി ചതച്ചത് കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും.

*ഹൃദയവാല്‍വുകള്‍ കട്ടി പിടിയ്ക്കുന്ന ആര്‍ട്ടീരിയോക്ലീറോസിസ് എന്ന പ്രശ്‌നത്തിനുള്ള നല്ലൊരു പരിഹാരം.

*ഓസ്റ്റിയോആര്‍ത്രൈറ്റിസ്, ഡയബെറ്റിസ്, പ്രോസ്‌റ്റേറ്റ് എന്നീ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

*ശരീരത്തിന് പ്രതിരോധശേഷി നല്‍കാനും വെളുത്തുള്ളി ഏറെ നല്ലതുതന്നെ.

*ദഹനത്തിനും അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ക്കും വെറുംവയറ്റില്‍ വെളുത്തുള്ളി ചതച്ചതു കഴിയ്ക്കുന്നത് ഏറെ ഗുണം ചെയ്യും.

*വെളുത്തുള്ളി പച്ച ചതച്ചു കഴിയ്ക്കുന്നതാണ് ഏറെ നല്ലത്. ചതയ്ക്കുമ്പോള്‍ ഈ ഗുണങ്ങള്‍ നല്‍കുന്ന അലിസിന്‍ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവ് വര്‍ദ്ധിയ്ക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :