സ്നേഹബന്ധങ്ങള്‍ക്കിടയ്ക്ക് സ്വാര്‍ത്ഥതയുടെ ആവശ്യമുണ്ടോ ?

സ്നേഹം പരമാര്‍ത്ഥം ആകണോ? എങ്കില്‍ ഇതിനെ ഒഴിവാക്കൂ

AISWARYA| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (14:12 IST)
യഥാര്‍ത്ഥമായ സ്നേഹം എന്താണെന്ന് അറിയാതെ ജീവിക്കുന്നവരാണ് ഇന്നത്തെ സമൂഹം. നിങ്ങള്‍ എത്ര സുഖം അനുഭവിച്ചു എന്നല്ല കാര്യം നിങ്ങള്‍ അവര്‍ക്ക് വേണ്ടി എത്രമാത്രം സഹിച്ചു എല്ലെങ്കില്‍ എത്രമാത്രം ത്യജിക്കാന്‍ തയ്യാറായി എന്നതിലാണ്. ഒരു പൂവിനെ മാത്രമായി സ്നേഹിക്കരുത്. അതിന്റെ ഇലകളെയും ചില്ലകളെയും രുചിയില്ലാത്ത വേരുകളെയും സ്നേഹിക്കാന്‍ തയ്യാറാകണം. എന്നാല്‍ മാത്രമേ സ്നേഹമാണെന്ന് പറയാന്‍ സാധിക്കുള്ളൂ.

ശാഠൃങ്ങള്‍, പരാതികള്‍, കുറ്റപ്പെടുത്തലുകള്‍, കൊടിയ പൊസസ്സീവ്‌നെസ്സ് ഇതൊക്കെയാണ് സ്‌നേഹമെന്ന തിരിച്ചറിവാണ് ഒരാളുടെ ജീവിതത്തിന്റെ യഥാര്‍ത്ഥമായ മാനസാന്തരം. ഉള്ളത് കൊടുക്കുന്നതല്ല ഉള്ളം കൊടുക്കുന്നതാണ് സ്‌നേഹം. ഇന്നത്തെ സമൂഹത്തില്‍ ബന്ധങ്ങളുടെ തകര്‍ച്ചയ്ക്ക് കാരണം അധീനതയാണ്, അവള്‍ അല്ലെങ്കില്‍ അവന്‍ പൂര്‍ണമായും എന്റെതാകണം എന്ന ചിന്ത ഇന്ന് ഏത് ബന്ധങ്ങള്‍ എടുത്ത് നോക്കിയാലും കാണുന്നത്.

അതിന് വേണ്ടി ബന്ധങ്ങളില്‍ അവര്‍ അവര്‍ക്കായി കുറെ നിയമങ്ങള്‍ ഉണ്ടാക്കുന്നു ഇത് സ്വഭാവികമായി വലിയ പ്രശ്നങ്ങള്‍ സൃഷടിക്കുകയും ആ ബന്ധം പൊളിഞ്ഞു പാളിസാകാനും ഇടയാകുന്നുണ്ട്. പൊസസ്സീവ്‌നെസ്സ് എന്നത് സ്നേഹം കൊണ്ടാണെന്ന് എത്ര പറഞ്ഞാലും അത് ഒരിക്കലും വിട്ടുമാറാത്ത ഒരു രോഗമാണ്. ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആണ് അതിന്റെ യഥാര്‍ത്ഥ മുഖം മനസിലാകുന്നത്.

അവളെ ഇഷ്ടമാണ് എന്നാല്‍ അവളുടെ ഉറ്റവരെ താങ്ങാനാകുന്നില്ല, അല്ലെങ്കില്‍ അവളുടെ കൂട്ടൂകാരോട് കൂടുതലായി അടുപ്പം കാണിക്കുന്നത് സഹിക്കുന്നില്ല എന്ന് പറഞ്ഞ് വഴക്കിടുമ്പോള്‍ അവസാനം അത് സ്നേഹം കൊണ്ടാണ് എന്ന് പറഞ്ഞ് പ്രശ്നങ്ങള്‍ തീര്‍ക്കും. എന്നാല്‍ ഇതിനെ മാറ്റിയില്ലെങ്കില്‍ പിന്നെ നിങ്ങള്‍ ഒരു പാട് സ്നേഹിച്ച ആള്‍ നിങ്ങളെ വിട്ട് പോകുമെന്നത് തീര്‍ച്ചയാണ്. ഭൂമി ഇനിയും ക്രിസ്തുവിന്റെ ഭാഷയില്‍ മഴ പോലെ പെയ്യുകയും, വെയിലുപോലെ പരക്കുകയും ചെയ്യുന്ന സ്‌നേഹാനുഭവങ്ങള്‍ക്ക് വേണ്ടി ഒരുങ്ങണം
-



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :