മുപ്പത് കഴിഞ്ഞാല്‍ എല്ലാം കഴിഞ്ഞെന്നാ‍ണോ ധാരണ ? എന്നാല്‍ ആ പേടി ഇനി വേണ്ട !

തിങ്കള്‍, 10 ഏപ്രില്‍ 2017 (15:44 IST)

സ്ത്രീകള്‍ വീണ്ടും വീണ്ടും അവരുടെ കഠിന പ്രവര്‍ത്തികളിലൂടെയും ജോലികളിലൂടെയും കഴിവ് തെളിയിച്ച് കൊണ്ട് ഇരിക്കുകയാണ്. എന്നാല്‍ അവരുടെ ആരോഗ്യത്തിന്റെ കാര്യം ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? ഉണ്ടാകില്ലയെന്ന് പറയുന്നതാകും ശരി. വീട്ടിലെ എല്ലാവരുടെയും കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന സ്ത്രീകള്‍ അവരുടെ ആരോഗ്യം ശ്രദ്ധിക്കാന്‍ മറന്നു പോകുന്നു.
 
30 വയസാകുമ്പോള്‍ തന്നെ ഇന്നത്തെ സ്ത്രീകളുടെ അവസ്ഥ വളരെ ഗുരുതരമാണ്. ആരോഗ്യപരമായ കുറെ പ്രശ്നങ്ങള്‍ അവര്‍ നേരിടുന്നു. എന്നാല്‍ ഇതറിഞ്ഞോളൂ സ്ത്രീകളുടെ ആരോഗ്യത്തിന് വേണ്ടി ഈ ആറ് കാര്യങ്ങള്‍ ചെയ്യാന്‍ തയ്യാറാണോ? എങ്കില്‍ ഇനി നിങ്ങളുടെ ആരോഗ്യം സുരക്ഷിതക്കാം.
 
വ്യായാമം ചെയ്യുന്നത് പലപ്പോഴും ആരോഗ്യത്തിന് നല്ലതാണ്. 30 വയസ്സുകളില്‍ സ്ത്രീകളില്‍ മസിലുകളുടെ നഷ്‌ടം തുടങ്ങും. ഇങ്ങനെ മസിലുള്‍ നഷ്ട്പ്പെടുമ്പോള്‍ മടിയുണ്ടാകും. ഈ വ്യായാമം ഒരു പരിധിവരെ അതിനെ ഇല്ലാതക്കുന്നു. പോഷകം ഗുണങ്ങള്‍ ധാരാളം ഉള്ള ഭക്ഷണം കഴിക്കാന്‍ സ്ത്രീകള്‍ ശ്രദ്ധിക്കണം. കുടാതെ ഭക്ഷണത്തില്‍ ഫൈബര്‍ അടങ്ങിയവ കൂടുതലായും ഉപയോഗിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 30 വയസാകുമ്പോള്‍ കൊഴുപ്പ് ശരീരത്തില്‍ അടിയാന്‍ സാധ്യതയുണ്ട്. കൊഴുപ്പ് കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കണം. കഴിക്കുന്ന ഭക്ഷണം എന്തോ ആകട്ടെ അത് സമാധാനത്തില്‍ ആസ്വദിച്ച് കഴിക്കാന്‍ സ്ത്രീകള്‍ ശ്രമിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാകും.
 
ധാരാളം ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്  വളരെ നല്ലതാണ്. ഇത് ശരീരത്തില്‍ പലതരത്തിലുള്ള പോഷകഗുണം തരുന്നുണ്ട്. കുടാതെ മുപ്പത് വയസ്സ് ആകുമ്പോള്‍ ശരീരത്തിലെ എല്ല് പൊടിയുന്ന രോഗങ്ങള്‍ കാണാറുണ്ട്. ഇത് കാത്സ്യത്തിന്റെ കുറവ് മൂലം ഉണ്ടാകുന്നതാണ് അത് കൊണ്ട് തന്നെ കാത്സ്യം ഒരുപാട് അടങ്ങിയ പഴങ്ങള്‍ കഴിക്കാ‍ന്‍ ശ്രദ്ധിക്കണം.    

 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സ്ത്രീ

news

അമ്മിഞ്ഞപ്പാൽ അമൃതാണ്, മുലയൂട്ടുമ്പോൾ കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെ‌യെന്ന് അറിയാമോ?

അമ്മിഞ്ഞപ്പാലിൻ തേൻതുള്ളിപോലെ മുന്നിൽ കാണും ദേവതപോലെ.. ആരാണെന്ന് ചോദിച്ചാൽ ഒരുത്തരമേ ...

news

ആ സമയങ്ങളിൽ അവൻ മൂക്കുപൊത്തുന്നുവോ? എങ്കിൽ ശ്രദ്ധിയ്ക്കണം

സൗന്ദര്യത്തിനും സൗന്ദര്യ സംരക്ഷണ‌ത്തിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് യൂത്ത്. അതിനാൽ തന്നെ ...

news

തനിച്ചാണോ പെണ്ണേ നീ യാത്ര പോകുന്നത്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി വെച്ച് നോക്കിയാൽ സ്ത്രീകൾ സുരക്ഷിതയല്ല. രാത്രിയിൽ ...

news

ഒരിക്കലും വിലകൊടുത്ത് വാങ്ങാൻ കഴിയുന്നതല്ല അത്, അങ്ങനെയാണെങ്കിൽ തന്നെ അത് താൽക്കാലികമാകും

നമ്മൾക്കായി ഒരു ലോകം പടുത്തുയർത്തപ്പെടും എന്ന് സ്വപ്നം കാണുന്നവരാണ് നാമോരുത്തരും. ...