അവള്‍ ഉണരും, മതിവരുവോളം ആസ്വദിക്കും... പക്ഷേ ഇതിന് നിങ്ങള്‍ തയ്യാറായാല്‍ മാത്രം !

വേദനയോട് കൂടിയ ശാരീരിക ബന്ധം, പുരുഷനറിയണം ചില കാര്യങ്ങള്‍

life style, health, relationship, couple, ജീവിതരീതി, ആരോഗ്യം, ബന്ധം, ആരോഗ്യം
സജിത്ത്| Last Modified ചൊവ്വ, 11 ഏപ്രില്‍ 2017 (12:00 IST)
ശാരീരികബന്ധത്തിനിടെയുള്ള വേദന പലപ്പോഴും ഇത്തരം സാഹചര്യങ്ങളെ വെറുക്കാന്‍ കാരണമാകാറുണ്ട്. എന്തുകൊണ്ടാണ് ചിലരിലെങ്കിലും ശാരീരിക ബന്ധം വേദനയോട് കൂടിയതാകുന്നതെന്ന് ആരും തന്നെ ചിന്തിക്കുകയോ അതിന്റെ യാഥാര്‍ത്ഥകാരണം കണ്ടുപിടിക്കാന്‍ ശ്രിമിക്കുകയോ ചെയ്യാറില്ല. പലപ്പോഴും നിങ്ങളുടെ മനോഹരമായ് നിമിഷങ്ങളെ ഇല്ലാതാക്കാന്‍ ഇത്തരം പ്രശ്‌നങ്ങള്‍ മാത്രം മതിയായിരിക്കും.

പങ്കാളിയുമായുള്ള അടുപ്പമില്ലായ്മ പ്രധാനമായും ഇതിന് കാരണമാകും. ധൃതിയോട് കൂടി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വേദനയുണ്ടാക്കും. അതിനാല്‍ ധൃതിയോടെയുള്ള ബന്ധപ്പെടല്‍ ഒഴിവാക്കണം. ഫോര്‍പ്ലേ കുറയുന്നതാണ് ഇതിന് പ്രധാനമായും കാരണമാകുന്നത്. സ്ത്രീക്കാണെങ്കിലും പുരുഷനാണെങ്കിലും ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ ഉത്തേജനം അത്യാവശ്യമാണ്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

സ്ത്രീകളില്‍ യോനിസ്രവങ്ങള്‍ ഉണ്ടാവാന്‍ ഏകദേശം 7മുതല്‍10 മിനിട്ട് സമയമെങ്കിലും ആവശ്യമാണ്. ഈ സ്രവങ്ങള്‍ ഉണ്ടായ ശേഷം മാത്രമേ ബന്ധപ്പെടാന്‍ പാടുള്ളൂ. അല്ലാത്ത പക്ഷം ഇത് വേദന ഉണ്ടാക്കാന്‍ കാരണമാകും. സ്ത്രീകളിലാണെങ്കിലും പുരുഷനിലാണെങ്കിലും അണുബാധ ഉണ്ടാവുന്നത് ലൈംഗിക ബന്ധത്തില്‍ വേദന ഉണ്ടാക്കുകയും പല തരത്തിലുള്ള ഇന്‍ഫെക്ഷന് കാരണമാകുകയും ചെയ്യും.

ഗര്‍ഭനിരോധന ഗുളികകള്‍ അമിതമായി ഉപയോഗിക്കുന്നതും ലൈംഗിക ബന്ധം വേദനാജനകമാകാന്‍ കാരണമാകും. പരസ്പര സമ്മതത്തോടെയല്ലാതെ നടത്തുന്ന ലൈംഗിക ബന്ധവും ഏറെ വേദന നിറഞ്ഞതായിരിക്കും. അതുപോലെ കിടപ്പറയില്‍ വഴിപാട് പോലെ പെരുമാറുന്ന സ്ത്രീകള്‍ക്കും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ അതികഠിനമായ വേദന അനുഭവപ്പെടും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :