അറിഞ്ഞിരിക്കണം ഈന്തപ്പഴത്തിന്റെ ഈ ഗുണങ്ങൾ!

അറിഞ്ഞിരിക്കണം ഈന്തപ്പഴത്തിന്റെ ഈ ഗുണങ്ങൾ!

Rijisha M.| Last Modified തിങ്കള്‍, 1 ഒക്‌ടോബര്‍ 2018 (15:59 IST)
ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് ഉത്തമമാണ്. പല ആരോഗ്യ പ്രശ്‌നങ്ങൾക്കും പരിഹാരവുമാണിത്. അയേൺ‍, പൊട്ടാസ്യം, മഗ്നീഷ്യം, വൈറ്റമിനുകള്‍ തുടങ്ങിയ ഒരു പിടി ആരോഗ്യദായകമായ ഘടകങ്ങളുടെ ഉറവിടമാണ് ഈന്തപ്പഴം. തടി വര്‍ദ്ധിപ്പിയ്ക്കാതെ ശരീരത്തിനു തൂക്കം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്. കൂടാതെ രക്തം വർദ്ധിക്കാനും ഇത് ഉത്തമമാണ്. ഇത് രണ്ടും മാത്രമല്ല ഗുണങ്ങൾ.

ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങള്‍ തടയാനും ശരീരത്തിന് രോഗപ്രതിരോധശേഷി നല്‍കാനുമെല്ലാം ആഴ്‌ചയിൽ പതിനഞ്ചോ അതിൽ കുറവോ ഈന്തപ്പഴം കഴിക്കുന്നതിലൂടെ സഹായിക്കും. മസിലുകളുടെ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമമാണ്‌. ഇതിലെ മധുരം സ്വാഭാവിക മധുരമായതു കൊണ്ട് മിതമായ തോതില്‍ പ്രമേഹരോഗികള്‍ക്കും കഴിയ്ക്കാം. മാത്രമല്ല, ഈ മധുരം ശരീരത്തിന് ഊര്‍ജം നല്‍കുകയും ചെയ്യും.

സ്ത്രീകളിലെ അസ്ഥിയുരുക്കം അഥവാ വെള്ളപോക്കിനും ഈന്തപ്പഴം ഔഷധമാക്കാം. ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കും. പുരുഷന്റെ സ്റ്റാമിനയ്ക്കും ഉദ്ധാരണ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്. കൂടാതെ, ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :