സ്ലിം ആയിരിക്കാൻ എന്നും സെക്സ് ചെയ്യണോ?

ശനി, 29 സെപ്‌റ്റംബര്‍ 2018 (16:08 IST)

സെക്സ് നല്ലൊരു വ്യായാമമാണെന്ന് ആരോഗ്യ വിദഗ്ധര്‍ വളരെ നേരത്തെ തന്നെ അംഗീകരിച്ചിട്ടുള്ള കാര്യമാണ്. എന്നാല്‍, സെക്സ് ആഹാരത്തോടുള്ള ആര്‍ത്തി കുറയ്ക്കുകയും അതുവഴി ശരീരം ‘സ്ലിം’ ആയി സൂക്ഷിക്കാന്‍ സഹായിക്കും എന്നത് പലർക്കും അറിവുള്ള കാര്യമല്ല.
 
സെക്സില്‍ ഏര്‍പ്പെടുമ്പോള്‍ ഭക്ഷണത്തോട് ആര്‍ത്തി കുറയുന്നതെങ്ങനെ എന്നായിരിക്കും നിങ്ങള്‍ ചിന്തിക്കുന്നത്. സെക്സില്‍ ഏര്‍പ്പെടുന്നതിലൂടെ വിശപ്പിനെ നിയന്ത്രിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ കൂടുതല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നതാണ് ഇതിനു കാരണം.
 
ഭാരം കുറയ്ക്കാന്‍ ശരീരത്തിലെ അധിക കലോറികള്‍ എരിച്ചു കളയേണ്ടതുണ്ട്. ഇതിനായി വ്യായാമം ചെയ്യുകയാണ് വേണ്ടത്. സെക്സിനെ സംബന്ധിച്ചിടത്തോളം 30 മിനിറ്റ് നീളുന്ന ഒരു സെഷനിലൂടെ ഒരാള്‍ക്ക് ശരാശരി 200 കലോറി കത്തിച്ചുകളയാന്‍ സാധിക്കും.
 
അതായത്, വിദഗ്ധര്‍ പറയുന്നത് അനുസരിച്ച് ഓരോ 17.5 തവണ സെക്സില്‍ ഏര്‍പ്പെടുമ്പോഴും ഒരു പൌണ്ട് ഭാരം കുറയ്ക്കാന്‍ സാധിക്കും. സെക്സിന്റെ പൊസിഷന്‍ ഇടവേള എന്നിവ അനുസരിച്ച് ഹൃദയ ധമനികളുടെ മസിലുകള്‍ക്കും ശക്തി വര്‍ദ്ധിക്കുമെന്നും മാനസികാരോഗ്യം കൂടുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ആരോഗ്യം

news

ജങ്ക് ഫുഡിനോടുള്ള അഡിക്ഷൻ മയക്കുമരുന്നിന് തുല്യമെന്ന് പഠനം !

മാറിയ കാലത്തെ ഭക്ഷണ ശീലങ്ങൾ നമ്മളെ ഏറെ ആരോഗ്യ പ്രശ്നങ്ങളിലേക്കാണ് ...

news

സമയമാണ് ദൈവം, വിജയിക്കണമെങ്കില്‍ ആ ദൈവത്തെ ആരാധിക്കുക!

ജീവിതത്തില്‍ ഉയരങ്ങള്‍ കീഴടക്കുകയെന്നത് എളുപ്പമുള്ള കാര്യമല്ല. എല്ലാ വിജയങ്ങള്‍ക്ക് ...

news

ചർമ്മത്തിലെ ചുളിവുകൾ തടയാനും മധുരക്കിഴങ്ങ്!

കിഴങ്ങ് വർഗ്ഗങ്ങളിൽ പ്രസിദ്ധമാണ് മധുരക്കിഴങ്ങ്. പണ്ട് കാലങ്ങളിൽ എല്ലാ വീടുകളിലും ...

news

ഏത് വെല്ലുവിളിയെക്കാളും വലുതാണ് നിങ്ങള്‍ !

ഒരു കാര്യം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയില്ല എന്ന് ആരെങ്കിലും മുഖത്തുനോക്കി പറഞ്ഞാല്‍ ...

Widgets Magazine